തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാമന്ത. പുഷ്പ 2 വിലെ ഐറ്റം ഡാന്‍സിലൂടെ വീണ്ടും പ്രേക്ഷകര്‍ക്കിടയില്‍ ഓളം സൃഷ്ടിച്ച താരം അടുത്തിടെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. വിവാഹിതയായതോടെ നടിയുടെ ഓരോ വിശേഷങ്ങളും ചര്‍ച്ചയായിരുന്നു.
അതില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹ ജീവിതത്തിലേയ്ക്ക് കടന്ന നടി സാമന്തയും നടന്‍ നാഗചൈതന്യയുടെയും വിവാഹ മോചനം തന്നെയായിരുന്നു. വര്‍ഷങ്ങളോളം പ്രണയിച്ച ഇരുവരും വിവാഹിതരായതോടെ നിരവധി പൊരുത്തക്കേടുകള്‍ കണ്ടുതുടങ്ങി.
ഒടുവില്‍ നാല് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഇരുവരും രണ്ട് വഴിക്ക് തിരിഞ്ഞിരുന്നു. ഇരുവരുടെയും ഈ തീരുമാനം ആരാധകരെ ഒന്നടങ്കമാണ് ഞെട്ടിച്ചത്. ഏവരെയും നോക്കി നില്‍ക്കാന്‍ പോലും പ്രേരിപ്പിച്ച പ്രണയം പാതിവഴിയില്‍ അവസാനിച്ചത് എന്തിനെന്ന ചോദ്യം ഇനിയും ബാക്കിയാണ്.
അടുത്തിടെയാണ് സാമന്ത താനൊരു രോഗിയാണെന്ന കാര്യം വെളിപ്പെടുത്തിയത്. മയോസൈറ്റിസ് എന്ന രോഗമാണ് താരത്തെ ബാധിച്ചിരിക്കുന്നത്. പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഈ രോഗം ബാധിച്ചതിന് പിന്നാലെ താന്‍ ചികിത്സയിലാണെന്നും സാമന്ത ആരാധകരെ അറിയിച്ചിരുന്നു. ചികിത്സയുടെ ഭാഗമായി വിദേശത്തേക്ക് പോയിരുന്നു താരം.
സാമന്ത യശോദ എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പ്രകടനം നടത്തിയിരുന്നില്ല. ഈ വര്‍ഷം നവംബറിലാണ് താരം മയോസിറ്റിസ് എന്ന രോഗ അവസ്ഥയിലാണ് താനെന്ന് വെളിപ്പെടുത്തിയത്.
നാളുകള്‍ക്കുമുമ്പ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശാകുന്തളമാണ് അടുത്തതായി താരത്തിന്റേതായി റിലീസ് ചെയ്യാനുള്ളത്. വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്ന കുഷി എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. താരത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കുഷിയുടെ ഷൂട്ടിംഗ് വൈകിയെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ താരം കമ്മിറ്റ് ചെയ്ത ഒരു ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിംഗും മാറ്റിവയ്ക്കാന്‍ സാധ്യതയുണ്ട്.
ഇതിനിടെയാണ് താരത്തിനായി വന്ന ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും താരത്തിനെ ഒഴിവാക്കിയെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ സാമന്തയ്ക്ക് ബോളിവുഡ് പടങ്ങള്‍ നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത നിഷേധിച്ച് താരത്തിന്റെ അടുത്ത വൃത്തങ്ങള്‍ രംഗത്തത്തിയിരിക്കുകയാണ്.
താരത്തിന് മയോസിറ്റിസ് എന്ന രോഗാവസ്ഥ കണ്ടെത്തിയതിന് പിന്നാലെ ബോളിവുഡ് ചിത്രങ്ങളില്‍ നിന്നും താരം പിന്മാറുകയും താരത്തിനെ ഒഴിവാക്കുകയുമൊക്കെ ചെയ്‌തെന്നാണ് വാര്‍ത്തകള്‍.
അതേസമയം, സാമന്തയുടെ ആരോഗ്യപ്രശ്‌നം കാരണം അവരെ ചില പ്രോജക്റ്റുകളില്‍ നിന്ന് അവള്‍ ഒഴിവാക്കിയേക്കുമെന്നും സൂചനകളുണ്ട്. സാമന്ത ഇപ്പോള്‍ വിശ്രമത്തിലാണ്. ജനുവരിയില്‍ സംക്രാന്തിക്ക് ശേഷമുള്ള കുഷിയുടെ ഷൂട്ടിംഗില്‍ അവര്‍ തിരിച്ചുവരും. അതിന് ശേഷം തന്റെ ബോളിവുഡ് പ്രൊജക്ടുകളുമായി താരം സഹകരിക്കുമെന്നുമാണ് താരത്തിന്റെ മാനേജര്‍ പറയുന്നത്.
ജനുവരി മുതല്‍ ഹിന്ദി സിനിമയ്ക്ക് ഡേറ്റ് നല്‍കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ കാരണം സിനിമകളുടെ ഷൂട്ടിംഗ് ഏകദേശം ആറ് മാസത്തോളം വൈകി. അതുകൊണ്ട് തന്നെ ഇനി ഏപ്രിലിലോ മെയ് മാസത്തിലോ ഹിന്ദി സിനിമയുടെ ചിത്രീകരണത്തിനെത്താന്‍ താരത്തിന് സാധിക്കൂ എന്നതാണ് യാഥാര്‍ഥ്യം അല്ലാതെ സാമന്തയെ ഒഴിവാക്കി എന്ന വാര്‍ത്തകള്‍ മാനേജര്‍ നിഷേധിക്കുകയാണ്.
ടീമിന് കാത്തിരിക്കാന്‍ സാധ്യമല്ലെങ്കില്‍ ഷെഡ്യൂളുകള്‍ അനുസരിച്ച് മുന്നോട്ട് പോകാന്‍ നിര്‍മ്മാതാക്കളോട് പറഞ്ഞിട്ടുണ്ട്. സ്വീകരിച്ച ഒരു പ്രോജക്ടില്‍ നിന്നും സാമന്ത ഔദ്യോഗികമായി പിന്മാറിയിട്ടില്ല. തന്റെ വരാനിരിക്കുന്ന പ്രോജക്ടുകളില്‍ നിന്ന് അവള്‍ പിന്മാറുന്നതിനെക്കുറിച്ചുള്ള വാര്‍ത്തകളില്‍ ഒരു സത്യവുമില്ലെന്നും സാമന്തയുടെ പ്രതിനിധി മഹേന്ദ്ര പ്രതികരിച്ചു.
സാമന്തയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയല്ലെന്നും ഇപ്പോള്‍ അവര്‍ ഹൈദരാബാദിലെ വീട്ടിലാണെന്നുമാണ് അവരുടെ വക്താവ് പ്രതികരിക്കുന്നത്.