ഈ പറയുന്ന സാലറി ഒന്നും സീരിയല്‍ താരങ്ങള്‍ക്കില്ല; ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകളും പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിലാണ്: വെളിപ്പെടുത്തി ഉമ നായര്‍

98

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി താരമാണ് ഉമാ നായര്‍. ഏതാനം ആഴ്ചകള്‍ക്ക് മുമ്പായിരുന്നു വാനമ്പാടി അവസാനിച്ചത്. വാമ്പാടി അവസാനിച്ചിട്ടും ഇന്നും നിര്‍മ്മലേടത്തിയോട് പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്.

മലയാളത്തിലെ മിനി സ്‌ക്രീന്‍ ആരാധകരെ പോലെ താരങ്ങളും ഏറെ സങ്കടത്തോടെയായിരുന്നു യാത്ര പറഞ്ഞത്. വാനമ്പാടി അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഉമ നായരുടെ ഭാവി പ്രോജക്ടിനെ കുറിച്ച് ആരാഞ്ഞ് പ്രേക്ഷകര്‍ രംഗത്തെത്തുമായിരുന്നു.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ സീരിയല്‍ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുകയാണ് ഉമ നായര്‍. സീരിയല്‍ താരങ്ങള്‍ വാങ്ങിക്കുന്ന ശമ്പളം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും എന്ന തലക്കെട്ട് നല്‍കികൊണ്ടുള്ള വാര്‍ത്തകള്‍ യു ട്യൂബില്‍ കാണുമ്പോള്‍ കണ്ണ് നിറയുകയാണ് ചെയ്യാറെന്ന് പറയുകയാണ് താരം.

ALSO READ- പൈസ ഒന്നും വാരിവലിച്ച് ചിലവാക്കാറില്ല; പണി ഇല്ലാത്തപ്പോള്‍ അച്ഛനെന്നെ നോക്കി, അച്ഛന് പണി ഇല്ലാത്തപ്പോള്‍ ഞാന്‍ അച്ഛനെ നോക്കുന്നു: ലിയോണ ലിഷോയ്

പൊതുവെ നിങ്ങള്‍ വിചാരിക്കുന്നതു പോലെ ഈ സീരിയല്‍ താരങ്ങള്‍ക്ക് വലിയ ശമ്പളമൊന്നും കിട്ടുന്നില്ല. നിങ്ങള്‍ക്ക് തോന്നിയ പോലെ ശമ്പളം എഴുതുന്നത് പുതിയ ട്രെന്‍ഡ് ആണെന്ന് തോന്നുന്നുവെന്നും താരം പറയുകയാണ്.

കൂടാതെ താരങ്ങളുടെ കോസ്റ്റിയൂമും മറ്റ് ആക്‌സസറികളുമൊക്കെ ആരും തരുന്നതല്ലെന്നും സ്വന്തം പണം ചെലവഴിച്ച് വാങ്ങുന്നതാണെന്നും ഉമ നായര്‍ പറയുന്നു. ‘സീരിയലില്‍ കാണുന്ന പോലെ ആഭരണങ്ങളും വസ്ത്രങ്ങളും ആരും തരുന്നതല്ല. ഞങ്ങള്‍ സ്വന്തമായി വാങ്ങുന്നതാണ്. ഈ കിട്ടുന്ന ശമ്പളം പത്തു സാരി, അതിനുള്ള ജോഡി ആഭരണങ്ങള്‍, മേക്കപ്പ് സെറ്റുകള്‍ എല്ലാം വാങ്ങുമ്പോഴേക്കും തീരും’ എന്നും താരം പറയുന്നു.

ALSO READ-മക്കള്‍ എവിടെ, അവരെ മാറ്റി നിര്‍ത്തിയാണോ കേക്ക് മുറിക്കുന്നത്; സുഹാനയ്ക്ക് മഷൂറ കേക്ക് നല്‍കാത്തത് എന്താ? ഇതൊന്നും നമ്മുടെ ആചരമല്ല, ചോദ്യം ചെയ്ത് സോഷ്യല്‍മീഡിയ

കൂടാതെ, വാങ്ങുന്ന സാരിയുടെ ബ്ലൗസ്സുകള്‍ സ്റ്റിച്ചു ചെയ്യണം ഇതൊക്കെ ഈ കിട്ടുന്ന ശമ്പളത്തില്‍ നിന്നാണ് ചെയ്യുന്നത്. ഇതെല്ലം വാങ്ങിച്ചു കഴിയുമ്പോഴേക്കും അടുത്ത ഷെഡ്യുളിലേക്ക് എത്തും, ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചിലര്‍ ചോദിക്കാറുണ്ട് പിന്നെ എന്തിനാണ് ഇതില്‍ പിടിച്ചു തൂങ്ങുന്നത് എന്നും താരം വെളിപ്പെടുത്തുകയാണ്,

തങ്ങള്‍ ഈ ജോലിയില്‍ തുടരുന്നത് മറ്റൊന്നും കൊണ്ടല്ല, ഞങ്ങള്‍ക്ക് ഈ ജോലി കൂടുതല്‍ ഇഷ്ടം ഉള്ളത് കൊണ്ടാണെന്നും താരം പറയുന്നു. സീരിയല്‍ മേഖലയില്‍ നിലവില്‍ 500ല്‍ പരം ആര്‍ട്ടിസ്റ്റുകള്‍ ഉണ്ട്. അതില്‍ 150 പേര്‍ വെറുതെ ഇരിക്കുകയാണ്.

ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകളും പാത്രം കഴുകി ജീവിക്കേണ്ട അവസ്ഥയിലാണ് ഉള്ളത്. ഇതില്‍ ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ള അനേകം പേരുണ്ട്. അവര്‍ ജോലി അന്വേഷിച്ചു നടക്കുകയാണെന്നും താരം വെളിപ്പെടുത്തി.

Advertisement