കഥ ഇഷ്ടമായി അഡ്വാന്‍സുമായി ബാംഗ്ലൂരില്‍ എത്തി, ടിനി ടോം ആണ് നായകനെന്ന് അറിഞ്ഞതോടെ പ്രിയാമണി പിന്മാറി; അന്നത്തെ പെരുമാറ്റത്തിന്റെ നോവ് പറഞ്ഞ് താരം

155

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഇന്ത്യയില്‍ അഞ്ച് ഭാഷകളിലും തന്റെ മുഖംകാണിച്ച നടിയാണ് പ്രിയാമണി. തിരക്കഥ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും പ്രിയാമണിക്ക് ലഭിച്ചിട്ടുണ്ട്.

ഓടും രാജ ആടും റാണി എന്ന ചിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ നായികയായി തീരുമാനിച്ചിരുന്നത് പ്രിയാമണിയെ ആയിരുന്നു. എന്നാല്‍ അവസാന നിമിഷം പ്രിയാമണി ഈ ചിത്രത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. പകരം ചിത്രത്തിലെത്തിയത് ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മിയാണ്. തുടര്‍ന്ന് പ്രിയാമണിയും ടിനി ടോമും തമ്മിലുള്ള ചര്‍ച്ചയാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. നായകനാകുന്ന സിനിമയില്‍ നിന്നും പ്രിയ പിന്മാറിയതിന്റെ കാരണത്തെ കുറിച്ച് ഒരു പരിപാടിയില്‍ വെച്ച് ടിനി ടോം തുറന്നു ചോദിച്ചിരുന്നു. ടിനി നായകനായ ‘ഓടും രാജ ആടും റാണി’ എന്ന ചിത്രത്തില്‍ നിന്നാണ് പ്രിയാമണി പിന്മാറിയത്.

Advertisements

അതേസമയം, ഈ സിനിമയുടെ കഥ പ്രിയാമണിക്ക് ഇഷ്ടപ്പെട്ടിരുന്നു. പ്രിയാമണി ആവശ്യപ്പെട്ട പ്രതിഫലത്തിന്റെ അഡ്വാന്‍സ് തുകയുമായി അവര്‍ ബാംഗ്ലൂരില്‍ വന്നിരുന്നു. രണ്ട് മണിക്കൂര്‍ കാത്തിരിക്കണമെന്ന് പ്രിയാമണി പറഞ്ഞു. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഐ ഡോണ്ട് ലൈക് ടു വര്‍ക് വിത്ത് ടിനി എന്ന സന്ദേശം സംവിധായകന്റെ ഫോണിലേയ്ക്ക് എത്തയതെന്നാണ് ടിനി പറയുന്നത്.

ALSO READ- മയോസൈറ്റിസ് രോഗം തിരിച്ചടിയായി; സാമന്തയെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്നു; ബോളിവുഡ് ചിത്രവും നഷ്ടപ്പെട്ടേക്കും

അതേസമയം, ഒരു സിനിമ തെരഞ്ഞെടുക്കുന്നതില്‍ പ്രിയാമണിയുടെ മാനദണ്ഡം എന്താണ് എന്നറിയാന്‍ താല്‍പര്യമുണ്ടെന്ന് ടിനി ടോം അറിയിച്ചു. പിന്നാലെ പ്രിയാമണിയും മറുപടിയുമായി രംഗത്ത് വന്നു. ഞാന്‍ അമ്മയും അച്ഛനും മാനേജരും ഒക്കെയായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇപ്പോഴുള്ള താരങ്ങളെ താരമത്യം ചെയ്യുമ്പോള്‍ അദ്ദേഹം ആ ലെവലില്‍ ഇല്ല. പ്രതിഫലത്തിന്റെ കാര്യത്തിലും ഒരുപാട് നെഗോഷ്യേറ്റ് ചെയ്തിരുന്നു.

ഇക്കാരണങ്ങളാല്‍ സിനിമ ചെയ്യാന്‍ സാധിക്കില്ലെന്ന് ഞാന്‍ മെസേജ് അയച്ചു. പക്ഷെ നിങ്ങള്‍ ഈ കഥാപാത്രം ചെയ്താല്‍ നന്നായിരിക്കും എന്ന് പറഞ്ഞ് അവര്‍ വീണ്ടും വിളിച്ചു. അപ്പോള്‍ ഞാന്‍ തുറന്നു പറഞ്ഞു. ടിനിയുമായി ഇപ്പോള്‍ സിനിമ ചെയ്താല്‍ നാളെ വിമര്‍ശനങ്ങള്‍ വരിക എനിക്കാണെന്നും പ്രിയാമണി വ്യക്തമാക്കി.

ALSO READ- ‘ഡ്രസ് അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ, ഇവിടെ ആര്‍ക്കാണ് ഇത്ര കുത്തി ക്ക ഴപ്പ്’; പത്താന്‍ സിനിമയിലെ ദീപികയുടെ ബി ക്കിനി വിവാദത്തില്‍ ബൈജു

മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള താരങ്ങളുടെ കൂടി അഭിനയിച്ച നടി ഇപ്പോള്‍ ആ ലീഗിലില്ലാത്ത ടിനിയുടെ കൂടെ അഭിനയിച്ചു എന്ന തരത്തില്‍ മാധ്യമങ്ങള്‍ സംസാരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ആ സാഹചര്യത്തില്‍ ഈ സിനിമ ചെയ്യേണ്ടതുണ്ടോ എന്നെനിക്ക് തോന്നി. എനിക്ക് എന്റെ കരിയറും നോക്കേണ്ടേ. സിനിമ ഹിറ്റായല്‍ എല്ലാവരും നല്ലത് പറയും. പക്ഷെ സിനിമ ഹിറ്റായില്ലെങ്കില്‍ എനിക്കാണ് തിരിച്ചടി വരുന്നതെന്നും പ്രിയാമണി കൂട്ടിച്ചേര്‍ത്തു.

ഒരു സിനിമ ഹിറ്റായില്ലെങ്കില്‍ ഹീറോയിനാണ് കാരണമെന്ന് പറയും. ഹീറോയെ ആരും ഒന്നും പറയില്ല. മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ സിനിമ പരാജയപ്പെട്ടാല്‍ പത്ത് പേരുണ്ടല്ലോ ഇരുവരെയും വെച്ച് വീണ്ടും സിനിമയെടുക്കാന്‍. ആ പരാജയ സിനിമയുടെ നായികയെ വെച്ച് സിനിമയെടുക്കാന്‍ പത്ത് പ്രൊഡ്യൂസര്‍മാരുണ്ടോ. പത്ത് ഡയരക്ടര്‍മാരുണ്ടോ. വേദനയല്ല ഞാന്‍ ചോദിക്കുകയാണ്. ഇന്‍ഡ്സ്ട്രിയില്‍ കുറേക്കാലമായി ഞാനുമുണ്ട്. കുറച്ചൊക്കെ ഞാനും കണ്ടിട്ടുണ്ടെന്നും പ്രിയാമണി പറഞ്ഞു.

അതേസമയം, എന്നാല്‍ പ്രിയാമണിയുടെ ആ പെരുമാറ്റം തന്നെ ഏറെ വേദനിപ്പിച്ചിരുന്നു എന്നായിരുന്നു ടിനി പറഞ്ഞത്. നമ്മളെ ആദ്യം അംഗീകരിക്കുകയും പിന്നീട് ആരോ പറയുന്നതിന്റെ പേരില്‍ തഴയുകയും ചെയ്തതാണ് കൂടുതല്‍ വിഷമിപ്പിച്ചതെന്നാണ് ടിനി പറയുന്നത്.

Advertisement