സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന നടിന്മാരിൽ ഒരാളാണ് അഹാന കൃഷ്ണ. അഹാന നായികയായ ഒരുപിടി ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ പലതും ശ്രദ്ധിക്കപ്പെട്ടു. ഇതിനിടെ സംവിധാന രംഗത്തും അഹാന എത്തിയിരുന്നു. നടി സംവിധാനം ചെയ്ത തോന്നൽ എന്ന ആൽബം ശ്രദ്ധിക്കപ്പെട്ടു.
പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ അഹാന സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫോട്ടോകൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫോട്ടോ കണ്ട് ഒരു രക്ഷയും ഇല്ല എന്നാണ് ആരാധകർ പറഞ്ഞത്.
മദ്രാസിലെ ഒരു ക്ഷേത്രത്തിൽ നിന്നും പകർത്തിയ ഫോട്ടോയാണ് താരം പങ്കിട്ടത്. ഇതിലെ നടിയുടെ ലുക്ക് തന്നെയാണ് ഹൈലൈറ്റ് . കറുപ്പും ചുവപ്പും നിറത്തിലെ സാരിയിൽ അതീവ സുന്ദരിയായാണ് നടി എത്തിയത്. നടി മുടിമുറിച്ച ശേഷം എടുത്ത ഫോട്ടോഷൂട്ട് ആണിത്.
also read
നിങ്ങളുടെ വഴികളില്‍ സംഭവിക്കുന്ന നല്ല കാര്യങ്ങളൊക്കെ നിങ്ങള്‍ അര്‍ഹിക്കുന്നത് തന്നെ; ചാക്കോച്ചന് മഞ്ജു കൊടുത്ത പിറന്നാള്‍ സമ്മാനം
അതേസമയം പലപ്പോഴും തന്റെ നിലപാടുകൾ സോഷ്യൽ മീഡിയകളിലൂടെ താരം തുറന്ന് പറയാറുമുണ്ട്. ഇത്തരത്തിൽ ചിലപ്പോഴൊക്കെ വിമർശനവും നേരിടേണ്ടതായി വന്നിട്ടുണ്ട്. എങ്കിലും തനിക്ക് പറയാനുള്ളത് താരം പറയാറുണ്ട്.