‘ഡ്രസ് അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ, ഇവിടെ ആര്‍ക്കാണ് ഇത്ര കുത്തി ക്ക ഴപ്പ്’; പത്താന്‍ സിനിമയിലെ ദീപികയുടെ ബി ക്കിനി വിവാദത്തില്‍ ബൈജു

254

പ്രേക്ഷകര്‍ നാല് വര്‍ഷത്തിന് ശേഷം ആകംക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ദീപികയും ഷാരൂഖും ഒന്നിക്കുന്ന ചിത്രത്തിലെ ഒരു ഗാനംപുറത്തെത്തിയിരുന്നു. യൂട്യൂബില്‍ ഈ പാട്ടിന് മില്യണ്‍ കണക്കിന് വ്യൂസാണ് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, ഇപ്പോഴിതാ ചിത്രത്തിന് എതിരെ മതത്തിന്റെ പേരില്‍ വിദ്വേഷ പ്രചാരണവും നടക്കുകയാണ്. ‘പത്താനി’ലെ ‘ബേശരം’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ തന്നെ വിദ്വേഷ പ്രചാരണം ആരംഭിച്ചിരിക്കുന്നത്. പിന്നാലെ ഇത് രാഷ്ട്രീയ നേതാക്കളും ഏറ്റെടുത്തിരിക്കുകയാണ്.

Advertisements
Courtesy: Public Domain

ബേശരം എന്ന വാക്ക് വരുന്ന പാട്ടില്‍ ദീപിക പദുകോണ്‍ കാവി നിറമുള്ള ബിക്കിനി ധരിച്ചതാണ് ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. അതീവ ഗ്ലാമറസ് ആയാണ് ദീപിക പദുക്കോണും ഷാരൂഖ് ഖാനും എത്തുന്നത്. ഇതോടെയാണ് ബിജെപി നേതാക്കള്‍ സിനിമയ്ക്ക് എതിരെ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. പിന്നാലെ വിവധ മതനേതാക്കളും ചിത്രത്തിന് എതിരെ രംഗത്തെത്തിയിരുന്നു.

ALSO READ- എന്തെങ്കിലും, വാങ്ങിച്ചു കൊടുത്താല്‍ നശിപ്പിച്ചു കൈയ്യില്‍ തരും; വിവാഹ വാര്‍ഷിക വീഡിയോയിലും സുഹാനയെ ശാസിച്ച് ബഷീര്‍

എന്നാല്‍ ഇപ്പോള്‍ പത്താന്‍ സിനിമ വിവാദത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്. ‘ബേശരം രംഗ്’ എന്ന ഗാനത്തിനെതിരെ സംഘപരിവാര്‍ അടക്കമുള്ള സംഘടനകള്‍ രംഗത്ത് എത്തിയതിനോടാണ് ബൈജുവിന്റെ പ്രതികരണം. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ എന്നാണ് ബൈജു ചോദിക്കുന്നത്.

”അവരവര്‍ക്ക് ഇഷ്ടമുള്ള ഡ്രസ് അവര്‍ ഇടുകയോ ഇടാതിരിക്കുകയോ ചെയ്യട്ടേ. ഇവിടെ ആര്‍ക്കാണ് ഇത്ര കുത്തിക്കഴപ്പ് ഇതിനൊക്കെ? അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ.”- എന്ന് ബൈജു ചോദിക്കുന്നു.

”എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത്. സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല അയല്‍വക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് എത്തി നോക്കുന്നത്.”- എന്നും ബൈജു വിമര്‍ശിച്ചു.

ALSO READ- കളിയാക്കിയവര്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ? കഷ്ടം തോന്നുന്നു; ദുബായില്‍ നിന്നുള്ള വീഡിയോയുമായി അനുശ്രീ; പിന്തുണച്ച് ആരാധകര്‍

‘അങ്ങോട്ട് നോക്കാതിരുന്നാല്‍ ഈ കഴപ്പൊക്കെ തീരും. മാത്രമല്ല ഒരു ഡ്രസ് മാത്രമല്ല അതില്‍ ഇട്ടേക്കുന്നത്. ഒരേയൊരു ഡ്രസ് അല്ല, ഒരുപാട് ഡ്രസുകള്‍ ആ പാട്ടില്‍ മാറി മാറി വരുന്നില്ലേ.’-എന്നും ബൈജു ചോദിക്കുന്നു.

‘ആനന്ദം പരമാനന്ദം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ്മീറ്റിലാണ് നടന്‍ സംസാരിക്കുന്നത്. നടന്‍ പൃഥ്വിരാജും ഈ വിവാദങ്ങളോട് പ്രതികരിച്ചിരുന്നു.

ഒരു കലാരൂപത്തോട് ഇങ്ങനെ ചെയ്യുന്നതില്‍ വിഷമമുണ്ട് എന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.

ഇതിനിടെ, ഗാനവിവാദത്തില്‍ ഷാരൂഖ് ഖാനെതിരെ വ ധ ഭീഷ ണ ിയുമായും ചിലര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദു സന്യാസി പരംഹംസ് ആചാര്യ ഷാരൂഖിനെ കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

Advertisement