ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.
അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.
Also Read: ഈ കൊല്ലം അതുവേണ്ട എന്ന് ആദ്യമേ നിശ്ചയിച്ചു, പകരം ചില നല്ല കാര്യങ്ങള്‍ ചെയ്തു; ലക്ഷ്മി പ്രിയ
തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. സോഷ്യല്‍മീഡിയയില്‍ സജീവമായ നമിത തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ സിനിമയെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചും നമിത പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താന്‍ വര്‍ഷത്തില്‍ ഇത്ര പടം ചെയ്യുമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും മൂന്ന് മാസത്തില്‍ മൂന്ന് സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹം തനിക്കില്ലെന്നും നമിത പറയുന്നു.
Also Read: ‘എല്ലാം തെറ്റിച്ചിട്ടും പൃഥ്വിയുടെ കോൺഫിഡൻസാണ് വിജയിച്ചത്’; അനുഭവം പറഞ്ഞ് ഇന്ദ്രജിത്ത് സുകുമാരൻ
എല്ലാ മാസവും ഓടി നടന്ന് സിനിമകള്‍ ചെയ്യാന്‍ തനിക്ക് താത്പര്യമില്ല. വരുന്ന സിനിമകളില്‍ നിന്ന് മാത്രമേ ഏതൊരു അഭിനേതാവിനും സിനിമകള്‍ തെരഞ്ഞെടുക്കാനാവൂ എന്നും താന്‍ തനിക്ക് വരുന്ന സിനിമകള്‍ ചെയ്യുന്നുണ്ടെന്നും തനിക്ക് ഇഷ്ടമായ സിനിമകള്‍ ചെയ്യാറുണ്ടെന്നും വേണ്ടെന്ന് വെച്ച് മാറ്റിവെച്ച സിനിമകള്‍ ഒത്തിരിയുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
താന്‍ വേണ്ടെന്ന് വെച്ച സിനിമകള്‍ ചിലപ്പോള്‍ വിജയിച്ചിരിക്കാം പരാജയപ്പെട്ടിരിക്കാം. ഒരു സിനിമ കംപ്ലീറ്റ്‌ലി ഒഴിവാക്കിയാല്‍ അതേപ്പറ്റി പിന്നെ ചിന്തിച്ചിരിക്കാറില്ലെന്നും ഇപ്പോള്‍ വര്‍ക്ക് നടന്നുകൊണ്ടിരിക്കുന്ന പല സിനിമകളുടെയും കഥ താന്‍ കേട്ടതാണെന്നും കംഫര്‍ട്ടാവാത്തതുകൊണ്ടാണ് ചെയ്യാതിരുന്നതെന്നും താരം പറയുന്നു.