മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് മുകേഷ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന മുകേഷ് അന്ന് സീനിയറായിരുന്ന നടി സരിതയെയാണ് ജീവിത സഖിയാക്കിയതും. സൂപ്പര്‍താരങ്ങളുടെ നായികയായി തമിഴിലും മലയാളത്തിലുമെല്ലാം തിളങ്ങിയിരുന്ന സരിതയെ ഇന്ന് പലര്‍ക്കും മുകേഷിന്റെ ആദ്യ ഭാര്യ എന്ന പേരില്‍ മാത്രമാണ് അറിയുന്നത്.
എന്നാല്‍ അങ്ങനെ ആയിരുന്നില്ല അവര്‍.ഒരു താരത്തിന്റെ മുന്‍ഭാര്യ എന്ന് അറിയപ്പെടുന്നത് സരിതയെന്ന നടിയെ അംഗീകരിക്കുന്നവര്‍ക്ക് സഹിക്കാവുന്നതല്ല. അവരുടെ നിയോഗം ഇങ്ങനെയൊക്കെ ആയി തീരാനായിരുന്നു എങ്കിലും ഒരു സമയത്ത് തെന്നിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടിയായിരുന്നു സരിത എന്നത് വിസ്മരിക്കാനാകില്ല. ദേശിയ തലത്തില്‍ വരെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ നടികൂടിയാണ് സരിത.
പ്രണയിച്ചാണ് നടന്‍ മുകേഷിനെ സരിത വിവാഹം ചെയ്തത്. 1988 ല്‍ ആയിരുന്നു ആ വിവാഹം. സൂപ്പര്‍ സ്റ്റാറുകളുടെ ഒപ്പം മത്സരിച്ച് അഭിനയിച്ചിട്ടുള്ള സരിത മുകേഷുമായുള്ള വിവാഹ ശേഷമാണ് അഭിനയ ലോകത്തുനിന്നും വിട്ടുനിന്നത്. പക്ഷെ ഇവരുടെ ദാമ്പത്യ ജീവിതം അധികനാള്‍ മുന്നോട്ട് പോയിരുന്നില്ല. ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളാണ്, ശ്രാവണും തേജയും. ഇവര്‍ രണ്ടുപേരും അമ്മ സരിതക്കൊപ്പമാണ് താമസം. ഇപ്പോഴിതാ മുകേഷ് താനും മുന്‍ഭാര്യ സരിതയും പറ്റിക്കപ്പെട്ട സംഭവത്തെ കുറിച്ച് തുറന്നുപറഞ്ഞതാണ് വൈറലായിരക്കുന്നത്.
സരിതയ്ക്കൊപ്പം ജീവിക്കുന്ന കാലത്ത് മകന്‍ ശ്രാവണിനൊപ്പം ദമ്പതികള്‍ ഹൈദരാബാദിലെ ഒരു ജ്യോത്സ്യനെ കാണാന്‍ പോയ കഥയാണ് മുകേഷ് പറയുന്നത്. ഈ ജ്യോത്സ്യന്റെ അപ്പോയിന്മെന്റ് കിട്ടാന്‍ വലിയ ബുദ്ധിമുട്ട് ആകുമെന്ന് അയാള്‍ പറഞ്ഞു. മന്ത്രിമാര്‍ ഉള്‍പ്പെടെ വരുന്ന ഇടമാണ്. അടുത്തൊന്നും കിട്ടാന്‍ നിവര്‍ത്തിയില്ല എന്ന് പറഞ്ഞു. സരിതയുടെ പേര് പറഞ്ഞ് ഒരു അപ്പോയിന്മെന്റ് എടുക്കാന്‍ അയാളോട് പറഞ്ഞയക്കുകയായിരുന്നു..
പിന്നാലെ ഒരുമണിക്കൂറിനുള്ളില്‍ അവിടെ നിന്നുള്ള ആള്‍ വന്ന് സരിതയുടെ ഫാന്‍ ആണ് ജ്യോത്സ്യനെന്നും നാളെ പുലര്‍ച്ചെ വന്നാല്‍ ആദ്യത്തെ ആളായി കയറ്റാമെന്നും അറിയിക്കുകയായിരുന്നു. ഇത് കേട്ടതോടെ സരിതയ്ക്ക് സന്തോഷമായി. അവിടെ ചെന്നപ്പോള്‍ വലിയ ക്യൂ ഒക്കെ കാണാം. നമ്മള്‍ അദ്ദേഹത്തെ കാണാന്‍ കയറുമ്പോള്‍ കാണുന്നത് അദ്ദേഹം നിലത്ത് ഇരിക്കുന്നു. അടുത്ത് ഒരു അസിസ്റ്റന്റ് ഉണ്ട്. നമ്മള്‍ ഇരിക്കുന്നതിന് മുന്നില്‍ തടി കൊണ്ട് വേര്‍തിരിച്ചിട്ടിരിക്കുകയാണ്.
അകത്ത് കയറി ഇരുന്ന് കഴിഞ്ഞാല്‍ ജ്യോത്സ്യന്റെ പകുതി ഭാഗമേ നമ്മുക്ക് കാണാന്‍ കഴിയൂ. നമ്മള്‍ കയറുമ്പോള്‍ ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പേപ്പറില്‍ നമ്മുക്ക് അറിയേണ്ട അഞ്ച് കാര്യങ്ങള്‍ എഴുതി ഒരു കവറിലാക്കി കൊടുക്കുകയാണ്. കുറച്ചു നേരം സംസാരിച്ചിട്ടാണ് കവര്‍ വാങ്ങുക. നമ്മുടെ മുന്നില്‍ വെച്ച് തന്നെ കവര്‍ അപ്പുറത്ത് അസിസ്റ്റന്റിനെ കയ്യില്‍ കൊടുക്കും. തുറന്നു പോലും നോക്കില്ല.
‘പിന്നീട് അദ്ദേഹം ഒന്ന് ആലോചിച്ചിട്ട് നമ്മള്‍ എഴുതിയ ചോദ്യങ്ങള്‍ ഓരോന്നായി ചോദിക്കും. ഞാന്‍ ഇംഗ്ലീഷില്‍ ആണ് എഴുതിയിരുന്നത് അത് കൃത്യമായി ചോദിച്ചു. അതിനുള്ള മറുപടിയും പറഞ്ഞ് കവര്‍ തിരികെ തന്നു. എന്റെ കവര്‍ തന്നെയാണത്. ഞാന്‍ സരിതയോട് പറഞ്ഞു. ഇതൊരു അത്ഭുതം തന്നെയാണെന്ന്. പിന്നെ സരിത ആയിട്ട് അദ്ദേഹം തെലുങ്കില്‍ എന്തൊക്കെയോ സംസാരിച്ചു. സരിത കാര്‍ഡ് കൊടുക്കാനായി പോയപോഴേക്കും മോന്‍ കരയുകയായിരുന്നു. മോനെ എന്റെ കയ്യില്‍ തന്നതോടെ അവന്റെ കരച്ചില്‍ മാറ്റാന്‍ ഞാന്‍ ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കുകയായിരുന്നു. ആ സമയത്ത് തന്നെ സരിത കാര്‍ഡും കൊടുത്തു. ഞാന്‍ എഴുന്നേക്കുമെന്ന് ജ്യോത്സ്യന്‍ പ്രതീക്ഷിച്ചിട്ടില്ല. എഴുന്നേറ്റ് നിന്ന് നോക്കിയപ്പോള്‍ ഞാന്‍ കാണുന്നത്. ‘
‘അയാള്‍ ഈ കാര്‍ഡ് വാങ്ങി അത് അവിടെ വെച്ചിട്ട് മറ്റൊരു കാര്‍ഡ് അസിസ്റ്റന്റിന് കൊടുക്കുന്നതാണ്. വാസ്തവത്തില്‍ ഈ കാര്‍ഡ് നോക്കിയാണ് ഇയാള്‍ വായിക്കുന്നത്. തന്ത്രത്തില്‍ ഇയാള്‍ കാര്‍ഡ് മാറ്റുകയായിരുന്നു. പിന്നീട് തിരിച്ചു വേറൊരു കവര്‍ കൊണ്ടുവന്ന് നമ്മുടെ കവര്‍ എടുത്ത് തരുന്നതാണ് രീതി. അത് ഞാന്‍ കണ്ടു. ഇത് പുറത്തിറങ്ങി ഞാന്‍ സരിതയോട് പറഞ്ഞു. അവിടെ പറയാന്‍ പറ്റില്ല. വലിയ സാമ്രാജ്യമാണ് ജീവന്‍ പോകും. സരിത വിശ്വസിച്ചില്ല. നിങ്ങള്‍ കമ്യൂണിസ്റ്റ് ആണെന്ന് ഒക്കെ പറഞ്ഞു. ആള്‍ തെറ്റിദ്ധരിച്ചു. വിശ്വാസമില്ലെങ്കില്‍ എന്തിന് വന്നു എന്നൊക്കെ ചോദിച്ചു, സരിതയ്ക്ക് വിഷമമാവുകയായിരുന്നു എന്നും മുകേഷ് പറഞ്ഞു.’
പിന്നീട് ഒരിക്കല്‍കൂടി ഞങ്ങള്‍ അങ്ങോട്ടേക്ക് പോയി. ഇത്തവണ എനിക്ക് പകരം അവര്‍ക്ക് സംശയം തോന്നാതെ സരിത കുഞ്ഞുമായി എണീറ്റു. സരിത കാര്‍ഡ് മാറ്റുന്നത്് കണ്ടു. തട്ടിപ്പ് മനസിലായി. പുറത്തിറങ്ങി വലിയ ചിരി ആയിരുന്നു. എന്നിട്ട് ഇങ്ങോട്ടേയ്ക്കുള്ള അവസാന വരവാണ് ഇതെന്ന് പറയുകയായിരുന്നു എന്നും മുകേഷ് പറയുന്നു.