ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാലിബന്‍ ആവാനുള്ള ഒരുക്കത്തില്‍ മോഹന്‍ലാല്‍, താരരാജാവിന്റെ വര്‍ക്കൗട്ട് വീഡിയോ വൈറല്‍

127

മലയാള സിനിമയില്‍ വ്യത്യസ്തമായ ചിത്രങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന സംവിധായകനാണ് ലിജോ ജോസ് പെല്ലിശേരി. പുതുമുഖങ്ങളേയും യുവ നടന്‍മാരേയും ഒക്കെ നായകന്‍മാരാക്കി നിരവധി ഹിറ്റ് ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശേരി ഒരുക്കിയിരിക്കുന്നത്.

Advertisements

സൂപ്പര്‍താരങ്ങളെ വെച്ച് ഇതുവരേയും ലിജോ ജോസ് പെല്ലിശേരി സിനിമകള്‍ ഒരുക്കിയിരിന്നില്ല. മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കുകയാണ് ലിജോ ഇപ്പോള്‍. മലൈക്കോട്ടൈ വാലിബന്‍ എന്നാണ് ചിത്രത്തിന്റെ പേര്.

Also Read: ആയിഷയിലൂടെ സാധിച്ചത് ഒത്തിരി നാളത്തെ ആഗ്രഹം, മഞ്ജുച്ചേച്ചിയെ സ്‌നേഹം കൊണ്ട് നുള്ളാന്‍ വരെ തോന്നി, സന്തോഷം പങ്കുവെച്ച് നടി രാധിക

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യമായാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ഈ കോംമ്പോ ആരാധകരെ ഒന്നടങ്കം ആകാംഷയിലാഴ്ത്തുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഈ മാസം 18ാം തിയ്യതി മുതല്‍ ആരംഭിക്കുകയാണ്.

ഒക്ടോബര്‍ 25ന് ഈണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത് മോഹന്‍ലാല്‍ പങ്കുവെച്ച ഒരു വീഡിയോയാണ്. ചിത്രത്തിന് വേണ്ടി വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോയാണിത്.

Also Read: സിനിമ ഉപേക്ഷിച്ചത് അമ്മ കാരണം, അച്ഛനുമായി സ്വത്തുതര്‍ക്കം, 15 ദിവസം മാത്രം നീണ്ടുനിന്ന വിവാഹജീവിതം, നടി കനകയുടെ ദുരിത ജീവിതം

പേഴ്‌സണല്‍ ട്രെയിനര്‍ ആയ ജയ്‌സണ്‍ പോള്‍സണും മോഹന്‍ലാലിനൊപ്പം വീഡിയോയിലുണ്ട്. വീഡിയോയ്ക്ക് താഴെ മലൈക്കോട്ടൈ വാലിബന്‍ ചിത്രത്തിന് നിരവധി ആരാധകരാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Advertisement