ചെറി പൂക്കള്‍ക്ക് താഴെ ജീവിക്കുന്നത് എന്തൊരു വിചിത്രം, ജപ്പാനില്‍ നിന്നും പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍, ഏറ്റെടുത്ത് ആരാധകര്‍

1907

മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ഇതിനോടകം ഒത്തിരി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച താരം നിരവധി സിനിമകളിലാണ് അഭിനയിച്ചത്. ആരാധകര്‍ ലാലേട്ടന്‍ എന്ന് വിളിക്കുന്ന താരം മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇപ്പോള്‍ ടിവി റിയാലിറ്റി ഷോയില്‍ അവതാരകനായും അദ്ദേഹം എത്തുന്നുണ്ട്. ഇപ്പോഴിതാ സിനിമയില്‍ നിന്നും റിയാലിറ്റി ഷോയില്‍ നിന്നുമെല്ലാം ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോയിരിക്കുകയാണ് താരം.

Also Read: സിനിമാഷൂട്ടിങ്ങിനിടെ അഖില്‍ അഖിനേനി ഉപദ്രവിച്ചുവെന്ന് വാര്‍ത്തകള്‍, മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയച്ച് ഉര്‍വശി റൗട്ടേല, നിയമനടപടിയുമായി മുന്നോട്ടെന്ന് താരം

അവധിക്കാലം ആഘോഷമാക്കാന്‍ ജപ്പാനിലേക്കാണ് അദ്ദേഹം കുടുംബത്തോടൊപ്പം പോയിരിക്കുന്നത്.നേരത്തെ ബിഗ് ബോസില്‍ എത്തിയപ്പോള്‍ താന്‍ വിദേശത്തേക്ക് പോകുകയാണെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

ഇപ്പോഴിതാ ജപ്പാനില്‍ നിന്നും അടിച്ചുപൊളിക്കുന്ന ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തില്‍ ഭാര്യ സുചിത്രയും മോഹന്‍ലാലിനൊപ്പമുണ്ട്. ഔമോരിയയിലുള്ള ഹിരോഷിമ പാര്‍ക്കില്‍ നിന്നുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്.

ഉദ്യാനത്തിലെ ചെറിയ വസന്തം ആസ്വദിക്കുകയാണ് ഇരുവരും. ചെറി പൂക്കള്‍ക്ക് താഴെ ജീവിക്കുന്നത് എന്തൊരു വിചിത്രമാണ് എന്ന ജപ്പാനിസ് കവി കൊബയാഷി ഇസയുടെ വരികള്‍ കുറിച്ചുണ്ടാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Advertisement