മലയാള സിനിമയിലെ താരരാജാവ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രമായിരുന്നു വരവേല്‍പ്പ്. അക്കാലത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായ വരവേല്‍പ്പ് കേരളീയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ നേര്‍ചിത്രമായിരുന്നു.
ഇപ്പോഴിതാ കോട്ടയം തിരുവാര്‍പ്പിലെ ബസ് ഉടമയുമായി ബന്ധപ്പെട്ട വാര്‍ത്ത വായിച്ചപ്പോള്‍ താന്‍ വരവേല്‍പ്പ് എന്ന സിനിമ ഓര്‍ത്തുപോയി എന്ന് പറയുകയാണ് നടന്‍ മോഹന്‍ലാല്‍. മലയാള മനോരമ വാര്‍ഷിക പതിപ്പിലെ ജീവിതത്തിന്റെ പകര്‍ന്നാട്ടങ്ങള് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പിലാണ് താരം ഇക്കാര്യം കുറിച്ചത്.
Also Read:പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പരീക്ഷണം ; ഖുശ്ബു തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച്
കേരളീയ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുടെ നേര്‍ചിത്രമായിരുന്നു വരവേല്‍പ്പെന്നും വിദേശത്തുനിന്നും നാട്ടിലെത്തി ബസ് വാങ്ങിയ ഒരു പ്രവാസി മലയാളിയുടെ കഥയാണ് സിനിമ പറയുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചു.
അടുത്തിടെ കോട്ടയത്ത് ഒരു ബസ്സുടമയോട് തൊഴിലാളി യൂണിയന്‍ ചെയ്ത കടുംകൈ പത്രത്തില്‍ വായിച്ചിരുന്നു. അപ്പോള്‍ ആ സിനിമയാണ് ഓര്‍മ്മയില്‍ വന്നതെന്നും കൊട്ടിഘോഷിക്കപ്പെട്ട നമ്മുടെ സമൂഹബോധത്തിന് നീതി ബോധത്തിന് എന്താണ് പറ്റിയതെന്നും താരം ചോദിക്കുന്നു.
തനിക്ക് ഒത്തിരി സങ്കടവും നിരാശയും തോന്നുന്നുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഈ വര്‍ഷം ജൂണിലാണ് കോട്ടയം തിരുവാര്‍പ്പില്‍ രാജ്‌മോഹന്റെ ബസ്സിന് മുമ്പില്‍ സിഐടിയു പ്രവര്‍ത്തകര്‍ കൊടികുത്തിയത്. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സംഭവം.