ദിലീപേട്ടന്‍ സ്‌നേഹമുള്ളയാള്‍, എന്നാല്‍ കാവ്യ മാധവനെക്കുറിച്ച് കൃഷ്ണ പ്രഭയ്ക്ക് പറയാനുള്ളത് മറ്റൊരു കാര്യം

348

മലയാള സിനിമാ സീരിയല്‍ പ്രേമികള്‍ക്ക് വളരെ പെട്ടെന്ന് തന്നെ ഏറെ സുപരിചിതയായി മാറിയ നടിയാണ് കൃഷ്ണപ്രഭ. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കിയ മാടമ്പി എന്ന ചിത്രത്തിലൂടെ ആണ് താരം മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയത്.

പിന്നീട് നിരവധി സിനിമകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയനടിയായി കൃഷ്ണ പ്രഭ മാറി. നല്ല ഒരു നടി എന്നതിലുപരി കൃഷ്ണപ്രഭ മികച്ച ഒരു നര്‍ത്തകിയും ഗായികയും കൂടിയാണ്. മിനിസ്‌ക്രീന്‍ സീരിയലുകളിലും കൃഷ്ണ പ്രഭ സജീവമാണ്.

Advertisements

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത മാടമ്പി എന്ന ചിത്രത്തിലൂടെയാണ് കൃഷ്ണപ്രഭ അഭിനയ രംഗത്ത് എത്തുന്നത്. ജീത്തു ജോസഫ് ഒരുക്കിയ ലൈഫ് ഓഫ് ജോസൂട്ടി എന്ന ചിത്രത്തിലൂടെ താരം കൂടുതല്‍ ശ്രദ്ധേയയായി. ജീത്തു ജോസഫിന്റെ തന്നെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2ല്‍ വളരെ കുറച്ച് മാത്രം സീനുകളില്‍ അഭിനയിച്ച് ഗംഭീര പ്രകടനം കാഴ്ചവച്ചു.

Also Read: നടിമാരെ പ്രേമിക്കുന്ന സന്തോഷ് വർക്കിക്ക് എട്ടിന്റെ പണി, സന്തോഷ് കാമുകി എന്ന് പറഞ്ഞ് നടന്ന മോനിഷ മോഹൻ കേസ് കൊടുത്തു, ആറാട്ട് വർക്കിക്ക് ഇനി അഴിയെണ്ണാം

മനോജ് ഗിന്നസിന്റെ കൊച്ചിന്‍ നവോദയ ട്രൂപ്പില്‍ കൃഷ്ണപ്രഭ നര്‍ത്തകിയായി. പിന്നീടാണ് മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തുന്നത്. ഇപ്പോഴും മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. മികച്ച ഒരു നര്‍ത്തകി കൂടിയായ താരം പങ്കുവെയ്ക്കുന്ന ഡാന്‍സ് വീഡിയോകള്‍ ഒക്കെ വളരെ പെട്ടെന്ന് വൈറല്‍ ആയി മാറാറുമുണ്ട്.

ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ഇപ്പോഴിതാ നടന്‍ ദിലീപിനെക്കുറിച്ചും കാവ്യ മാധവനെക്കുറിച്ചും കൃഷ്ണ പ്രഭ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

Also Read: ഒരു ഇരുമ്പുകത്തി ബെഡിനടിയില്‍ എപ്പോഴും സൂക്ഷിക്കും, കിടപ്പറരഹസ്യം വെളിപ്പെടുത്തി മീത്ത് മിറി കപ്പിള്‍സ്

ദിലീപിനൊപ്പം ലൈഫ് ഓഫ് ജോസൂട്ടിയില്‍ അഭിനയിച്ചിരുന്നുവെന്നും ആ സിനിമയിലൂടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതെന്നും കൃഷ്ണപ്രഭ മൈല്‍ സ്റ്റോണ്‍ മേയ്‌ക്കേഴ്‌സിന്റെ അഭിമുഖത്തില്‍ പറയുന്നു.

അദ്ദേഹം തനിക്ക് ഒരു ജ്യേഷ്ഠനെ പോലെ ആയിരുന്നുവെന്നും ഒരുപാട് സംസാരിക്കുമായിരുന്നുവെന്നും വളരെ സ്‌നേഹമുള്ള വ്യക്തിയാണെന്നും കൃഷ്ണപ്രഭ പറയുന്നു. ഇന്നും താന്‍ സഹോദര തുല്യനായാണ് ദിലീപിനെ കാണുന്നതെന്നും ഷീ ടാക്‌സി എന്ന ചിത്രത്തില്‍ അഭിനയിച്ചതുമുതല്‍ കാവ്യയുമായി നല്ല സൗഹൃദത്തിലാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

Advertisement