മലയാളം മിനിസ്ക്രീനില്‍ തിളങ്ങി നില്ക്കുന്ന സെലിബ്രിറ്റി ദമ്പതികളാണ് ജീവ ജോസഫും ഷിറ്റു എന്ന അപര്‍ണ തോമസും. സരിഗമപ കേരളം എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ജീവ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയത്.
തനത് അവതരണ ശൈലി കൊണ്ടും ഫ്ലോറില്‍ ജീവ പരത്തുന്ന പോസിറ്റിവിറ്റി കൊണ്ടുമൊക്കെയാണ് അവതാരകനെന്ന നിലയില്‍ ജീവ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ ജീവയും ഭാര്യയും മോഡലുമൊക്കെയായ അപര്‍ണയും അവതാരകരായി എത്തുന്ന മിസ്റ്റര്‍ ആന്റ് മിസിസ് എന്ന ഷോയും സൂപ്പര്‍ ഹിറ്റായി മുന്നേറുകയാണ്.
ജീവയുടെ ഭാര്യയായ അപര്‍ണ്ണ എയര്‍ഹോസ്റ്റസാണ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് അപര്‍ണ്ണ. സൂര്യ മ്യൂസിക്ക് എന്ന സംഗീത ചാനലിലെ ലൈവ് ഷോ അവതാരകനായിട്ടായിരുന്നു ജീവയുടെ തുടക്കം. വ്യത്യസ്തമായ അവതരണ ശൈലിയുമായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയതാണ് ജീവ.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരദമ്പതികള്‍ ഇപ്പോള്‍ തങ്ങളുടെ കുടുംബ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. തങ്ങളുടെ പേരില്‍ പല മോശം വാര്‍ത്തകളും വരാറുണ്ടെന്നും പലപ്പോഴും ഇതൊക്കെ തമാശയായിട്ടാണ് കാണുന്നതെന്നും അപര്‍ണയും ജീവയും പറയുന്നു. ഇപ്പോഴിതാ ഇരുവരും നല്കിയ ഫണ്‍ ഇന്റര്‍വ്യൂ ആണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.
തങ്ങളിരുവരും സെപ്പറേറ്റഡ് ആണെന്നാണ് ജീവയും അപര്‍ണയും പറയുന്നത്. ഞങ്ങള്‍ സെപ്പറേറ്റഡ് ആയിട്ടാണ് താമസിക്കുന്നത്. സെപ്പറേറ്റഡ് എന്ന് വച്ചാല്‍ ഞങ്ങളുടെ രണ്ടാളുടേം ഫാമിലി വേറെ വേറെയാണ് താമസിക്കുന്നത് എന്ന് അര്‍ഥം. ഞാന്‍ എന്റെ വീട്ടിലേക്കും ജീവയുടെ വീട്ടിലേക്കും പോകുന്നത് കുറവാണ് എന്ന് അപര്‍ണ പറയുന്നു.
തിരക്കുകള്‍ ഉള്ളതുകൊണ്ടാണ് പോകാന്‍ കഴിയാത്തത്. ഫോണില്‍ കൂടിയാണ് കൂടുതല്‍ ബന്ധവും, എങ്കിലും സമയം കിട്ടുമ്പോള്‍ വീട്ടില്‍ പോകാറുണ്ട് എന്ന് ജീവ പറയുന്നു.
അതേസമയം, അപര്‍ണയുടെ നെയിലിനെ കുറിച്ചും ജീവ ട്രോളുന്നുണ്ട്. നല്ല നെയില്‍ ആണല്ലോ അപര്‍ണ്ണയുടേത് എന്ന് അവതാരക ചോദിച്ചപ്പോഴാണ് ഇതൊക്കെ വച്ച് മാന്തിയാല്‍ ഇളകിപ്പോകും ഒറിജിനല്‍ അല്ല എന്ന് ജീവ പറയുന്നത്. ഉടനെ ഇതോ എന്ന് അപര്‍ണ ചോദിക്കുന്നു.
ഇത് ഒറിജിനല്‍ നെയില്‍സ് ആണ് സംശയം ഉണ്ടെങ്കില്‍ എന്റെ പുറം നോക്കണമെന്നും ജീവ പൊട്ടിച്ചിരിച്ചു കൊണ്ട് പറയുന്നുണ്ട്. അതേസമയം, തനിക്ക് സിനിമയിലേക്ക് വരണം എന്നുണ്ട്. ഇത് വരെ രണ്ടു സിനിമയുടെ ഭാഗമായി എന്നും ജീവ പറയുകയാണ്,