ബിഗ് ബോസ് അവസാനിച്ചിട്ടും പ്രേക്ഷകർക്ക് മറക്കാൻ കഴിയാത്ത മുഖമുണ്ടോ എന്ന് ചോദിച്ചാൽ തെല്ലും ആശയക്കുഴപ്പമില്ലാതെ പറയുന്ന ഒരേയൊരു പേര് അത് ഡോ. റോബിൻ രാധാകൃഷ്ണന്റേതാണ്. കാരണം റഓബിൻ അത്രത്തോളം പ്രേക്ഷകരുടെ മനസിൽ ഇടംനേടിയിരിക്കുന്നു എന്നതിന് തെളിവാണ്. സോഷ്യൽമീഡിയയിലും തിളങ്ങി നിൽക്കുന്ന താരത്തിന് കൈനിറയെ ആരാധകരാണുള്ളത്.
ബിഗ് ബോസ് നൽകിയ മുഖം ഇപ്പോൾ സിനിമയിലും കാണിക്കാൻ ഒരുങ്ങി നിൽക്കുകയാണ് താരം. ഒരുപിടി ചിത്രങ്ങളാണ് റോബിനെ തേടിയെത്തിയത്. റോബിൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന വാർത്ത ആരാധകരിൽ ചെറിയ ഓളം അല്ല സൃഷ്ടിച്ചത്. താരത്തെ സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.
ബിഗ് ബോസ് സീസൺ ഫോറിന്റെ ടൈറ്റിൽ വിന്നർ ആകാൻ വരെ സാധ്യതയുണ്ടായിരുന്നിട്ടും മത്സരം 70 ദിവസങ്ങൾ പിന്നിട്ടപ്പോൾ റോബിന് പുറത്തു പോകേണ്ടി വന്നു. എന്നാൽ ഒരു മത്സരത്തിന്റെ വിജയി എന്നതിനേക്കാൾ മികച്ച സ്വീകരണമാണ് റോബിൻ പുറത്തിറങ്ങിയപ്പോൾ ആരാധകർ നൽകിയത്.
ഇപ്പോൾ പുതിയ ഞെട്ടിപ്പിക്കുന്ന വാർത്ത പങ്കുവെയ്ക്കുകയാണ് റോബിൻ. താരം വിവാഹിതനാകുന്നുവെന്നാണ് റിപ്പോർട്ട്. റോബിൻ തന്നെയാണ് വിവാഹ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. അഭിനേത്രിയും മോഡലും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ വധുവാകുന്നത്.
ബിഗ്ബോസ് ഷോയയിൽ നിന്നും പുറത്തിറങ്ങിയ റോബിൻ തന്നെ സ്നേഹിക്കുന്നവരെ കണ്ട് അമ്പരന്നുപോയിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങി നാട്ടിൽ വരാനായി എയർപോർട്ടിലെത്തിയ റോബിനെ കാണാൻ ജന സാഗരമെത്തിയിരുന്നു. ഇപ്പോഴും ആരാധകരിൽ നിന്ന് വലിയ പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.
ടിവി പരിപാടികളും അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും സിനിമകളുടെ ചർച്ചകൾ ഒക്കെയായി തിരക്കിലാണ് റോബിൻ. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. ഓരോ പുതിയ വിശേഷങ്ങളും ആരാധകരെ സോഷ്യൽ മീഡിയ വഴി അറിയിക്കാറുമുണ്ട്.
ഇപ്പോഴിതാ സോഷ്യൽമീഡിയയിൽ വൈറലാകുന്നത് റോബിന്റെ ഒരു മാസ്സ് എൻട്രി വീഡിയോ ആണ്. മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഇറക്കിവിട്ട അതേ സ്കൂളിൽ ഓണപ്പരിപാടിയോടനുബന്ധിച്ച് അതിഥിയായി എത്തിയിരിക്കുകയാണ് റോബിൻ. ഈ സ്കൂളിലേക്ക് ക്ഷണം കിട്ടിയ അന്ന് തന്നെ റോബിൻ ഇൻസ്റ്റഗ്രാമിലൂടെ ഈ സന്തോഷം പങ്കുവെച്ചിരുന്നു. അന്ന് റോബിൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
‘പതിനാറ് വർഷങ്ങൾക്ക് മുമ്പ് എനിക്ക് തന്നെ ഒരു പ്രോമിസ് ഞാൻ നൽകിയിരുന്നു. അതാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത് മാർക്ക് കുറഞ്ഞതിന്റെ പേരിൽ ഈ സ്കൂളിൽ നിന്നും പോകേണ്ടി വന്ന ഞാൻ ഈ വരുന്ന സെപ്റ്റംബർ 2ന് നടക്കുന്ന ഓണാഘോഷ പരിപാടിയിൽ ചീഫ് ഗെസ്റ്റായി അതേ സ്കൂളിലേക്ക് പോകുന്നു. വിജയത്തിന് പിന്നിൽ സീക്രട്ടും ഇല്ല’. ‘തോൽവികളിൽ നിന്നും പഠിക്കുക, കഠിനാധ്വാനം ചെയ്യുക, തയ്യാറെടുപ്പുകൾ നടത്തുക എന്നത് മാത്രമാണ് വഴി’, എന്നാണ് റോബിൻ പഠിച്ച സ്കൂളിലേക്ക് ചീഫ് ഗസ്റ്റായി ക്ഷണിച്ചതിന്റെ നോട്ടീസ് പങ്കുവെച്ചു കൊണ്ട് പറഞ്ഞത്.