രണ്ട് ആഴ്ചത്തെ പ്ലാനിങ്; കൂടെ നിന്ന് സുഹൃത്തുക്കള്‍; ഒടുവില്‍ മനോജിന് ഗൗരി ഒരുക്കിയ ബര്‍ത്ത്‌ഡേ സര്‍പ്രൈസ് പൊളിച്ച് അമ്മയും അച്ഛനും, ഒപ്പം സുഹൃത്തും!

87

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്‍. സൂപ്പര്‍ഹിറ്റ് സീരിയല്‍ ആയിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു.

പൗര്‍ണമി തിങ്കള്‍ എന്ന പരമ്പരയില്‍ പൗര്‍ണമി എന്ന കഥാപാത്രത്തെയാണ് ഗൗരി അവതരിപ്പിച്ചത്. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയായ പൗര്‍ണമിതിങ്കള്‍ അവസാനിച്ചിരുന്നു. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. പൗര്‍ണമി തിങ്കള്‍ സംവിധായകന്‍ മനോജ് ആണ് താരത്തിന്റെ ഭര്‍ത്താവ്. സോഷ്യല്‍മീഡിയയില്‍ സജീവമായ ഗൗരി എല്ലാ വിശേഷങ്ങളും രാധകരോട് പങ്കിടാറുണ്ട്.

Advertisements

ഇപ്പോഴിതാ ഗൗരി പങ്കിട്ട പുതിയ വീഡിയോയില്‍ സര്‍പ്രൈസ് പൊളിഞ്ഞതിനെ കുറിച്ചാണ് പറയുന്നത്. ഭര്‍ത്താവ് മനോജിന്റെ പിറന്നാള്‍ സര്‍പ്രസായി ആഘോഷിക്കാന്‍ പോയി പൊളിഞ്ഞുപോയതിനെ കുറിച്ചാണ് ഗൗരിയുടെ വീഡിയോ.

തിരുവനന്തപുരത്ത് ഷൂട്ടിംഗ് തിരക്കിലുള്ള മനോജിന് പിറന്നാള്‍ സര്‍പ്രൈസ് കൊടുക്കാന്‍ കോവളത്ത് നിന്ന് തലേദിവസം തന്നെ ഗൗരി എത്തുകയായിരുന്നു. കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് ഗൗരി മനോജിന് സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം നല്‍കാനുള്ള പ്ലാനിങുകള്‍ നടത്തിയത്.
ALSO READ- എന്റെ സ്വന്തം മക്കള് തന്നെയാണ് അവര്‍; സ്‌നേഹിക്കുകയും ശാസിക്കുകയും ചെയ്യും; മുടിയനെ കുറിച്ചും ലച്ചുവിന്റെ ഭര്‍ത്താവിനെ കുറിച്ചും മനസ് തുറന്ന് നിഷ സാരംഗ്

ചെറിയ പ്ലാന്‍ ഒന്നുമല്ല, രണ്ട് രണ്ടരയാഴ്ചകളോളം നീണ്ടും നിന്ന സീരിയസ് ചര്‍ച്ചകളും പ്ലാനിങും ഒക്കെയായിരുന്നുവെന്നാണ് ഗൗരി പറയുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ സംഭവം വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. സര്‍പ്രൈസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മനോജ് കാര്യം മനസിലാക്കുകയായിരുന്നു.

ഗൗരി രഹസ്യമായി കോവളത്ത് നിന്ന് തിരുവനന്തപുരത്ത് എത്തി. അടുത്തദിവസം രാവിലെ തിരുവനന്തപുരത്ത് എത്താം എന്നാണ് മനോജിനോട് ഗൗരി പറഞ്ഞിരുന്നത്. തിരുവനന്തപുരത്തെത്തിയ ഗൗരി നേരെ പോയത് സുഹൃത്ത് വിശാഖിന്റെ വീട്ടിലാണ്. വിശാഖിനും ഭാര്യയ്ക്കുമൊപ്പമായിരുന്നു ഗൗരിയുടെ പ്ലാനിങുകള്‍ മുഴുവന്‍.

തുടര്‍ന്ന് പ്ലാന്‍ ചെയ്ത പ്രകാരമുള്ള റിസോര്‍ട്ടില്‍ മനോജിനെ എത്തിക്കാം എന്ന് ഏറ്റത് മറ്റൊരു സുഹൃത്തായ കാര്‍ത്തിക് ആണ് ഏറ്റത്. അങ്ങനെ വൈകുന്നേരത്തോടെ ഓര്‍ഡര്‍ ചെയ്ത കേക്കും, അലങ്കരിക്കാനുള്ള സാധനങ്ങളുമായി ഗൗരിയും സുഹൃത്തുക്കളും ബുക്ക് ചെയ്ത റിസോര്‍ട്ടില്‍ എത്തി. എല്ലാം ഡെക്രേറ്റ് ചെയ്തു. എന്നാലും പൊളിയാന്‍ സാധ്യതയുണ്ട്, ക്ലൈമാക്സ് എന്താവും എന്നറിയില്ല, മിക്കവാറും കണ്ടു പിടിച്ചേക്കാം എന്നൊക്കെ ഗൗരി പറയുന്നുണ്ട് വീഡിയോയില്‍.

പിന്നീട് ഫോണില്‍ വിളിക്കുമ്പോള്‍ മനോജിന്റെ സംസാരത്തിലൊന്നും സംശയമുള്ളതായി ഗൗരിയ്ക്ക് തോന്നിയിട്ടുമില്ല. എല്ലാം പെര്‍ഫക്ട് ആയെങ്കിലും അവസാനത്തെ ചില മണിക്കൂറുകള്‍ പാളിപ്പോവുകയായിരുന്നു. റിസോര്‍ട്ടില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് സര്‍പ്രൈസ് പൊളിച്ചത് യഥാര്‍ഥത്തില്‍ അച്ഛനും അമ്മയുമായിരുന്നു. ഗൗരിയുടെ അമ്മയെയും അച്ഛനെയും വിളിച്ചപ്പോഴുള്ള പമ്മലും പരുങ്ങലും കണ്ടപ്പോള്‍ തന്നെ മനോജിന് കാര്യം പിടികിട്ടുകയായിരുന്നു.
ALSO READ- സുഹൃത്തിന് ഒഡിഷ സര്‍ക്കാര്‍ നല്‍കിയത് ഒന്നരക്കോടി; തന്നെ അഭിനന്ദിക്കാന്‍ സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും വന്നില്ല; പിആര്‍ ശ്രീജേഷ്
കൂട്ടിക്കൊണ്ടുവരാന്‍ പോയ സുഹൃത്തിന്റെ ഓവര്‍ ആക്ടിങ് മനോജ് പിടിക്കുകയും ചെയ്തതോടെ പൊളിഞ്ഞത് ഗൗരിയുടെ സര്‍പ്രൈസായിരുന്നു. അറിഞ്ഞുകൊണ്ടാണ് പിന്നെ മനോജ് റിസോര്‍ട്ടിലേക്ക് എത്തിയത്. അതുകൊണ്ട് ഗൗരി ഹാപ്പി ബേര്‍ത്ത് ഡേ പറഞ്ഞ് മുന്നില്‍ വന്നപ്പോള്‍ ഒരു ഞെട്ടലും മനോജിന് ഉണ്ടായില്ല.

അതേസമയം, തന്റെ ഒരു സന്തോഷത്തിന് വേണ്ടിയെങ്കിലും നിങ്ങള്‍ക്കൊന്ന് ഞെട്ടിക്കൂടായിരുന്നോ എന്നാണ് മനോജിനോട് ഗൗരി ചോദിച്ചത്. സര്‍പ്രൈസ് പൊളിഞ്ഞുവെങ്കിലും ബേര്‍ത്ത് ഡേ ആഘോഷം രസകരമായിരുന്നു.

Advertisement