13ാമത്തെ വയസ്സില്‍ ജീവിതം നശിച്ചു, അവിവാഹിതയായ കുട്ടിക്ക് ഇന്ന് ഏഴുവയസ്സുകാരന്‍ മകനുണ്ട്, മനസ്സിനെ വേദനിപ്പിച്ച കഥ പറഞ്ഞ് ലക്ഷ്മി രാമകൃഷ്ണന്‍

315

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ല്ക്ഷ്മി രാമകൃഷ്ണന്‍. ഏതാനും ചിത്രങ്ങളില്‍ മാത്രമേ ലക്ഷ്മി മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച നടിമാരില്‍ ഒരാളാണ് ലക്ഷ്മി.

ലക്ഷ്മി അഭിനേതാവായി മാത്രമല്ല, സംവിധായികയായും അവതാരകയായും തിളങ്ങിയിട്ടുണ്ട്. ആളുകളുടെ ജീവിത കഥ കേള്‍ക്കുന്ന റിയാലിറ്റി ഷോയില്‍ അവതാരകയായി ലക്ഷ്മി എത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ റിയാലിറ്റി ഷോയിലൂടെ കേട്ട കഥകളില്‍ തന്നെ വേദനിപ്പിച്ച അനുഭവം തുറന്നുപറയുകയാണ് ലക്ഷ്മി. യാഥാര്‍ത്ഥ്യം ഫിക്ഷനെക്കാള്‍ വലുതാണെന്ന് ലക്ഷ്മി പറയുന്നു. 21വയസ്സുകാരിയുടെ കഥയാണ് ലക്ഷ്മി പറയുന്നത്.

Also Read; ആദ്യത്തെയാൾ എന്നെ പറ്റിച്ച് കടന്നു കളഞ്ഞു, അഞ്ചാറു വർഷം നീണ്ടു നിന്ന മറ്റൊരു ബന്ധം ഉണ്ടായിരുന്നു അയാൾ ചെയ്തത് ഇങ്ങനെ: തന്റെ 2 പ്രണയ ബന്ധങ്ങളും തകർന്നതിനെ കുറിച്ച് നടി ഐശ്വര്യ

ഒരിക്കല്‍ ഒരു 21കാരി തന്നെ കാണാന്‍ വന്നുവെന്നും ആ കുട്ടിയെ കണ്ടപ്പോള്‍ തന്നെ ഹോര്‍മോണല്‍ പ്രശ്‌നമുള്ള ആളായി തോന്നിയെന്നും അവിവാഹിതയായ ആ പെണ്‍ കുട്ടിക്ക് ഏഴ് വയസ്സ് പ്രായമുള്ള ഒരു മകനുണ്ടെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ആ കുട്ടിയുടെ 13ാമത്തെ വയസ്സില്‍ അമ്മയുടെ കാമുകന്‍ റേപ്പ് ചെയ്തതാണ്. ഇത് പുറത്തറഞ്ഞ് പ്രശ്‌നമായപ്പോള്‍ അമ്മയെയും മകളെയും അയാള്‍ ഏറ്റെടുത്തുവെന്നും പിന്നീട് ആ കുട്ടി കഴിഞ്ഞത് അയാളുടെ പീഡനം സഹിച്ചുകൊണ്ടായിരുന്നുവെന്നും ലക്ഷ്മി പറയുന്നു.

അയാളെ വിളിച്ച് സംസാരിച്ചപ്പോള്‍ ഇതൊരു കേസ് ആയിരുന്നുവെങ്കിലും മൂന്നുവര്‍ഷം കൊണ്ട് ശിക്ഷയൊക്കെ കഴിഞ്ഞ് അതോടെ എല്ലാം കഴിഞ്ഞേനെയെന്നും ഇതിപ്പോള്‍ 7 വര്‍ഷമായി അമ്മയെയും മകളെയും നോക്കുകയാണെന്നും പറഞ്ഞുവെന്നും ലക്ഷ്മി പറയുന്നു.

Also Read: ഹോട്ടലിൽ മുറിയൊക്കെ എടുത്തു തന്ന് നല്ല സ്വീകരണം നൽകും പിന്നെ ചെയ്യുന്നത് ഇങ്ങനെ; ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി നടി സനാ ഖാൻ

ആ കുട്ടിക്ക് വേണ്ട സഹായങ്ങളെല്ലാം തങ്ങള്‍ ചെയ്തുകൊടുത്തുവെന്നും എന്നാല്‍ ഇത്രയും ചെറിയ പ്രായത്തില്‍ ആ കുട്ടി അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങള്‍ തന്നെ വല്ലാതെ വിഷമിപ്പിക്കുന്നുവെന്നും ലക്ഷ്മി പറയുന്നു.

Advertisement