ഒന്നുമില്ലാത്തവര്‍ക്ക് എന്തുപേടി, എന്തു നൈരാശ്യം; മണിമാളികയില്‍ ഉള്ളതിനെക്കാള്‍ മനഃസമാധാനം കുടിലിലുണ്ട്; ഗായിക ദുര്‍ഗയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

1276

സ്റ്റാര്‍ സിംഗറിലൂടെ എത്തി സംഗീതാസ്വാദകരുടെ മനസ് നിറച്ചതാരമാണ് ദുര്‍ഗ വിശ്വനാഥ്. പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ച ദുര്‍ഗയ്ക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. വ്യത്യസ്തമായ ശബ്ദമാണ് ദുര്‍ഗയെ ആരാധകരുടെ പ്രിയങ്കരിയാക്കിയത്. താരത്തിന്റെ വിവാഹം സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു നടന്നത്.

ദുര്‍ഗ വിവാഹം ചെയ്തത് ബിസിനസ് മാന്‍ ഡെന്നിസിനെയായിരുന്നു. ഇരു മതാചാരപ്രകാരവുമായിരുന്നു ദുര്‍ഗയുടെ വിവാഹം. ഇരുവരുടേയും ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ഇപ്പോഴിതാ താരം തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന കൂട്ടത്തില്‍ ഡെന്നിസിനെ കുറിച്ച് പറയാറില്ല. അതിന്റെ നിരാശ യൂട്യൂബ് ആരാധകര്‍ക്കുണ്ട്.

Advertisements

സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനിന്ന ദുര്‍ഗ അടുത്ത കാലത്താണ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ എത്തി തുടങ്ങിയത്. ഏക മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ദുര്‍ഗ പങ്കിടാറുണ്ട്. മുന്‍പ് ഭര്‍ത്താവ് ഡെന്നിസിനെ കുറിച്ച് അഭിമുഖത്തില്‍ താരം പറഞ്ഞത് ഡെന്നിസ് ചേട്ടന്‍ കോണ്‍ട്രാക്ടര്‍ ആണെന്നാണ്. എല്ലാവര്‍ക്കും അറിയാം ഞങ്ങളുടേത് ഒരു ലവ് കം അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ദൈവം സഹായിച്ച്, പാട്ടില്‍ മാത്രമല്ല എല്ലാ കാര്യത്തിലും ഒരുപാട് പിന്തുണയ്ക്കുന്ന ആളാണ് ഡെന്നിസേട്ടന്‍. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല, എന്നും ദുര്‍ഗ പറഞ്ഞിരുന്നു.ദുര്‍ഗയുടേയും ഡെന്നിസിന്റെയും വിവാഹം ഇരു മതാചാരപ്രകാരവുമായിരുന്നു.

ALSO READ- ഇല്ല, പത്ത് ലക്ഷം തന്നാലും എന്റെ യൂട്യൂബ് ചാനല്‍ നല്‍കില്ല; പണം കൊടുത്ത് വാങ്ങാന്‍ വന്നയാളോട് ഡിംപിള്‍ റോസ്

ഇപ്പോഴിതാ ദുര്‍ഗയുടെ ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. എല്ലാം ശരിയാകുമ്പോള്‍ ശാന്തമാകാം എന്ന തെറ്റിദ്ധാരണയേക്കാള്‍ ശാന്തമായിരുന്നാല്‍ എല്ലാം ശരിയാകും എന്ന ക്രിയാത്മകചിന്ത ജീവിതത്തെ സന്തോഷഭരിതമാക്കും. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവര്‍ക്ക് എന്തുപേടി, എന്തു നൈരാശ്യം, മണിമാളികകളില്‍ ഉള്ളതിനെക്കാള്‍ മനഃസമാധാനം കുടിലുകളില്‍ ഉണ്ടാകുന്നത് അങ്ങനെയാണ് എന്നാണ് താരം പറയുന്നത്.

‘എല്ലാ മണിച്ചിത്രത്താഴുകളും അപ്രസക്തമാണെന്നു തെളിയാന്‍ ഒരു ഭൂകമ്പം മതി. മൈതാനങ്ങളാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന് അപ്പോള്‍ മനുഷ്യന്‍ തിരിച്ചറിയും. ഉറക്കം നഷ്ടപ്പെടുത്തുന്നവ എന്താണോ, അവ ഉപേക്ഷിച്ചാല്‍ സ്വസ്ഥമായി സ്വപ്നം കണ്ടുറങ്ങാം. അമ്മേ നാരായണാ…ദേവീ നാരായണാ…ആദിപരാശക്തി കോട്ടൂര്‍ അമ്മേ ശരണം’- എന്നാണ് ദുര്‍ഗ കുറിkdkgvdvld.

ALSO READ- അന്ന് പൊട്ടിച്ചിരിപ്പിച്ച ‘മണി പസിക്കിത് മണി’ വീണ്ടും കേട്ട് അമ്പരന്ന് ജയറാം; താരമായി ഹോട്ടല്‍ ജീവനക്കാരന്‍; പൊട്ടിച്ചിരിച്ച് പാര്‍വതി

അതേസമയം, താരം എന്ത് സാഹചര്യത്തിലാണ് ഇങ്ങനെ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. ആരാധകരെല്ലാം ഈ ചോദ്യവുമായി താരത്തിനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍.

Advertisement