മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദിവ്യ പിള്ള. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ദിവ്യ പിള്ള. വിരലിലെണ്ണാവുന്ന സിനിമകളിലെ അഭിനയിച്ചിട്ടുള്ളു എങ്കിലും നടിക്ക് വലിയ ഒരു ആരാധക വൃന്ദം തന്നെയുണ്ട്.
മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിനെ നായകനാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിളള മലയാളത്തില്‍ തുടക്കം കുറിച്ചത്. മെഗാസ്റ്റാര്‍ മമ്മൂട്ടി, പൃഥ്വിരാജ് ജയറാം ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ക്കൊപ്പമെല്ലാം ദിവ്യ പിള്ള തിളങ്ങിയിരുന്നു.
പൃഥ്വിരാജിന്റെയും ടോവിനോയുെടയും നായികയായി പ്രശംസാര്‍ഹമായ പ്രകടനമാണ് കാഴ്ചവച്ചത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ ഊഴം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായും നടി അഭിനയിച്ചിരുന്നു. മാസ്റ്റര്‍പീസ്, മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, എടക്കാട് ബറ്റാലിയന്‍, ജിമ്മി ഈ വീടിന്റെ ഐശ്വര്യം തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ടൊവീനോ നായകനായ കളയിലും ദിവ്യയായിരുന്നു നായിക.
കളയിലെ താരത്തിന്റെ അഭിനയം ഒരുപാട് അഭിനന്ദനങ്ങള്‍ക്ക് കാരണമാിയിരുന്നു. ടൊവിനോയ്‌ക്കൊപ്പെ കട്ടയ്ക്ക് നില്‍ക്കുന്ന അഭിനയമാണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ തനിക്ക് ലഭിച്ച മികച്ച ക്യാരക്ടറായ കളയിലെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി ദിവ്യ പിള്ള.
കള കരിയറില്‍ വഴിത്തിരിവായ സിനിമയാണെന്നാണ് താരം പറയുന്നത്. തന്റെ ആ സിനിമ കണ്ടിട്ടാണ് പല വെബ് സീരീസും തെലുങ്ക് സിനിമയുമൊക്കെ ലഭിച്ചതെന്നും ദിവ്യ പറയുന്നു.
അതേസമയം ചിത്രത്തിലെ നിര്‍ണായകമായ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം എനിക്ക് തന്നതിന് സംവിധായകന്‍ രോഹിതിന് നന്ദി പറയുകയാണ് ദിവ്യ പിള്ള. പക്ഷെ എന്നും സെറ്റില്‍ പോകുമ്പോള്‍ ഇന്നാണോ ആ സീന്‍ എന്ന പേടി യൊക്കെ ഉണ്ടായിരുന്നു. താന്‍ ഇടയ്ക്കിടയ്ക്ക് ഇന്നാണോ ആ സീന്‍ എന്ന് ചോദിച്ച് ചോദിച്ച് രോഹിതിന് വരെ പേടി ആയെന്നാണ് ദിവ്യ പിള്ള പറയുന്നത്.
ഒടുവില്‍, എന്നെ ഒന്ന് പേടിപ്പിക്കാതെ ഇരിക്കാമോ, അവസാനം എടുക്കുന്നില്ല ഇത്, ഒന്ന് പോ എന്ന് പോലും ആള്‍ക്ക് പറയേണ്ടി വന്നുവെന്നാണ് ദിവ്യ പിള്ള പറയുന്നത്.
ഈ സീനില്‍ ടൊവി ഉള്‍പ്പെടെ എല്ലാവരും വളരെ തമാശയാക്കി എന്നെ നന്നായി കംഫര്‍ട്ടബിള്‍ ആക്കിയിട്ടാണ് ആ രംഗം ഷൂട്ട് ചെയ്തതെന്നും താരം വിശദീകരിക്കുന്നു.