വള്ള സദ്യയ്‌ക്കെത്തിയ ദിലീപിന്റെ കൈയ്യിലെ സഞ്ചിയിൽ നിറയെ പണം; ഒപ്പം നടി പ്രേമിയും; കാരണം ഭർത്താവാണോ? ഉത്തരം തേടി ആരാധകർ

7796

കഴിഞ്ഞദിവസമാണ് ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ ആറന്മുള തേവർക്ക് മുൻപിൽ വള്ള സദ്യ സമർപ്പിക്കാൻ നടൻ ദിലീപ് എത്തിയത്. ലോകമെമ്പാടും പ്രശസ്തമാണ് വള്ളസദ്യ. ആറന്മുള പാർത്ഥസാരഥിയുടെ മുന്നിൽ അഭീഷ്ട സിദ്ധിക്ക് നടത്തുന്ന ഏറ്റവും വലിയ വഴിപാടാണ് ഈ വള്ള സദ്യ.

നടൻ തന്റെ ദിലീപിന്റെ ആഗ്രഹ സഫലീകരണത്തിനായിട്ടാകണം ഈ ചടങ്ങ് നടത്തിയതെന്നാണ് സൂചന. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അദ്ദേഹത്തിന്റെ വള്ള സദ്യ സമർപ്പണത്തിന്റെ വീഡിയോ നിറയുകയാണ്.

Advertisements

വള്ള സദ്യയ്ക്ക് ക്ഷേത്രത്തിൽ ദിലീപ് എത്തിയത് ആത്മമിത്രമായ ശരത്തിനും മറ്റുസുഹൃത്തുക്കൾക്കും ഒപ്പമാണ്. ദിലീപ് ക്ഷേത്രത്തിൽ എത്തുമ്പോൾ ദിലീപിന്റെ കഴുത്തിൽ ഒരു കറുത്ത സഞ്ചിയും കാണാമായിരുന്നു. അതിൽ നിന്നും പുത്തൻ നോട്ടുകൾ ഇടയ്ക്കിടെ എടുത്ത് ഓരോരുത്തർക്കായി നൽകുന്ന താരത്തിന്റെ വീഡിയോയും വൈറലാവുന്നുണ്ട്.

ALSO READ- മലയാളി താരങ്ങൾ വെറുതെ അഭിനയിച്ച് പോവുകയല്ല, കഥാപാത്രമായി ജീവിക്കുകയാണ്; ഒരുപാട് ഇഷ്ടമാണ് ആ അഭിനയം, മലയാളസിനിമയോടുള്ള ഇഷ്ടം പറഞ്ഞ് ജയം രവി

അതേസമയം, ഇപ്പോൾ കരിയറിലും കുറച്ചുനാളായി ജീവിതത്തിലും വലിയ പ്രതിസന്ധികൾ വന്നതുകൊണ്ടാണോ ദിലീപ് ഇത്രയും വലിയൊരു ഭക്തൻ ആയതെന്നാണ് ആരാധകരുടെ ചോദ്യം. അടുത്തകാലത്തായി പള്ളികളിലും അമ്പലങ്ങളിലും എല്ലാം ദിലീപ് ദർശനം നടത്താറുണ്ട്.

ശബരിമലയിലും ഗുരുവായൂരും എല്ലാം ദിലീപ് ദർശനം നടത്താറുണ്ട്. കുടുംബത്തോടെയും തനിച്ചുമെല്ലാം എത്തുന്ന ദിലീപിന്റെ ചിത്രങ്ങളും വീഡിയോസും ഇടയ്ക്കിടെ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ALSO READ-കുറെ വർഷങ്ങൾ മക്കളില്ലാതെ ഒരുപാട് സങ്കടപ്പെട്ടതാണ് ഞങ്ങൾ; പന്ത്രണ്ട് വർഷത്തിന് ശേഷമാണ് മകളെ കിട്ടിയത്; പിരിഞ്ഞിരിക്കാനാവില്ല: കാർത്തിക കണ്ണൻ

അതേസമയം, ദിലീപിനൊപ്പം ടെലിവിഷൻ താരം പ്രേമിയും കഴിഞ്ഞദിവസം ദിലീപിന്റെ ഒപ്പം തന്നെ നിൽക്കുന്നത് വീഡിയോയിൽ കാണാമായിരുന്നു. ഇരുവർക്കും ഇടയിൽ നല്ലൊരു ആത്മബന്ധം ഉണ്ടെന്ന് അതോടെ തിരിച്ചറിയാൻ സാധിക്കുമെന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ പ്രശസ്ത ജ്യോത്സ്യനാണ് പ്രേമിയുടെ ഭർത്താവ് വിനീത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആയിരിക്കാം ഈ ചടങ്ങ് നടത്തിയതെന്നാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, ഒരുപാട് ആചാരങ്ങളടങ്ങിയ ചടങ്ങാണ് ആറന്മുള വള്ളസദ്യ. വഴിപാട് നടത്താൻ പള്ളിയോട കരയിൽ നിന്നും അനുവാദം വാങ്ങിയ ശേഷമാണ് വഴിപാടുകാർ സദ്യക്കുള്ള ഒരുക്കമാരംഭിക്കുന്നത്. വള്ളസദ്യ ദിവസം, ആരാണോ വഴിപാട് നടത്തുന്നത് അവർ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമർപ്പിക്കും.

രണ്ട് പറകളായിരിക്കും ഈ ഭക്തർ നിറക്കുന്നത്. ഒന്ന് ഭഗവാനാണെങ്കിൽ മറ്റൊന്ന് പള്ളിയോടത്തിനാണ്. ഇതേ ചടങ്ങുകൾ എല്ലാം പൂർത്തിയാക്കിയാണ് ദിലീപ് വള്ളസദ്യയിൽ ഭാഗമായത്.

Advertisement