നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ മരിച്ചുവെന്ന് വ്യാജവാര്‍ത്തകൊടുത്താല്‍ നിങ്ങള്‍ക്ക് വേദനിക്കുമോ, എന്റെ കുടുംബം തകര്‍ന്നുപോകും, തന്നെ വേദനിപ്പിച്ച വാര്‍ത്തയെ കുറിച്ച് തുറന്ന് പറഞ്ഞ് ദീപ വെങ്കട്

69

തെന്നിന്ത്യന്‍ സിനിമയില്‍ അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളാണ് ദീപ വെങ്കട്. ഐശ്വര്യ റായ്, നയന്‍താര, അനുഷ്‌ക, ജ്യോതിക, നവ്യ നായര്‍, മനീഷ കൊയ്രാള തുടങ്ങി നിരവധി സൂപ്പര്‍ നടിമാര്‍ക്കാണ് താരം ശബ്ദം നല്‍കിയത്.

Advertisements

എന്നാല്‍ ഡബ്ബിങ്ങില്‍ മാത്രമല്ല, അഭിനയത്തിന്റെ കാര്യത്തിലും മുന്നിലാണ് ദീപ. നിരവധി തമിഴ് സിനിമാ സീരിയലുകളില്‍ ദീപ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് കേട്ട ഏറ്റവും മോശം ഗോസിപ്പിനെ കുറിച്ച് പറയുകയാണ് ദീപ.

Also Read: അവര്‍ പ്രേമം പബ്ലിഷാക്കുമോയെന്ന് പേടിച്ചിരുന്നു, ഫോണ്‍ കോളുകള്‍ കാണിച്ചായിരുന്നു ഭീഷണിപ്പെടുത്തിയിരുന്നത്, പ്രണയകാലത്തെ സംഭവങ്ങള്‍ വെളിപ്പെടുത്തി പാര്‍വതി, ഞെട്ടി ആരാധകര്‍

ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ദീപ ഇക്കാര്യം പറഞ്ഞത്. താന്‍ മരിച്ചുവെന്ന രീതിയില്‍ ചില യൂട്യൂബ് ചാനലുകളില്‍ വാര്‍ത്ത കണ്ടിരുന്നുവെന്നും അത് തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നും ഒത്തിരി വേദനിപ്പിച്ചുവെന്നും ദീപ പറയുന്നു.

രണ്ട് സ്ത്രീകള്‍ നെഞ്ചുതല്ലി കരയുന്ന ഫോട്ടോയ്‌ക്കൊപ്പമായിരുന്നു തന്റെ മരണവാര്‍ത്ത വന്നത്. അതുകണ്ട് തന്നെ അറിയുന്ന സ്‌നേഹിക്കുന്ന ഒത്തിരി പേരാണ് വിളിച്ചതെന്നും കൊവിഡ് കാലത്തായിരുന്നു അത്തരത്തിലൊരു വാര്‍ത്ത വന്നതെന്നും താരം പറയുന്നു.

Also Read: ഡ്യൂപ്പില്ലാതെ മുതലക്കൊപ്പവും കരടിക്കൊപ്പവും ഫൈറ്റ് ചെയ്തു, കരടി എന്നെക്കണ്ട് ഓടി, മുതല എന്നെയും കൊണ്ട് പോയി, അനുഭവങ്ങള്‍ പങ്കുവെച്ച് ഭീമന്‍ രഘു

ഈ വാര്‍ത്ത കണ്ട് തന്റെ ഫാമിലി വല്ലാതെ തകര്‍ന്നുപോയി. പലരും ടെന്‍ഷനടിച്ച് സൈഡായി. ഇങ്ങനെയുള്ള വാര്‍ത്തകള്‍ കൊടുക്കുന്നത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അതിലൂടെ എന്ത് നേട്ടമാണ് കിട്ടുന്നതെന്നും ദീപ ചോദിക്കുന്നു.

ഈ വാര്‍ത്തകൊടുക്കുന്നവരുടെ വീട്ടിലുള്ളവര്‍ ചത്തുവെന്ന് പറഞ്ഞാല്‍ എന്തായിരിക്കും അവരുടെ അവസ്ഥ. ഒരു അടിസ്ഥാനവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ കാണുമ്പോള്‍ സത്യമാണെന്ന് വിശ്വസിച്ച് പലരും ഷെയര്‍ ചെയ്യുകയാണെന്നും ഒരാള്‍ മരിച്ചുവെന്നൊക്കെ വ്യാജ വാര്‍ത്ത കൊടുക്കുന്നത് എത്ര വലിയ തെറ്റാണെന്നും ദീപ പറയുന്നു.

Advertisement