ആദ്യമായി പ്രണയം തോന്നിയത് ഈ നടിയോട്, മനസ്സുതുറന്ന് ആസിഫ് അലി

1130

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തി പിന്നീട് ആരാധകരുടെ പ്രിയ നടന്‍ ആയി മാറിയ താരമാണ് ആസിഫ് അലി. തനിക്ക് കിട്ടിയ എല്ലാ വേഷങ്ങളും നായകനെന്നേ വില്ലെന്നോ നോക്കാതെ വേഷങ്ങളുടെ വലിപ്പ ചെറുപ്പം നോക്കാതെ മികച്ചതാക്കി മാറ്റി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ആസിഫ്.

Advertisements

ഋതുവില്‍ വില്ലനായി അരങ്ങേറ്റം കുറിച്ച ആസിഫലി പിന്നീട് മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു. സിനമ പാരമ്പര്യമില്ലാതെ എത്തി സ്വന്തം കഴിവിലൂടെയാണ് താരം ഇന്നു കാണുന്ന നിലയില്‍ എത്തിയത്. യൂത്തിന് ഇടയില്‍ മാത്രമല്ല കുടുംബ പ്രേക്ഷകരുടെ ഇടയിലും നടന് നിരവധി ആരാധകരാണ് ഉള്ളത്.

Also Read: അമ്മയുടെ മരണം തളര്‍ത്തി, പിന്നാലെ മറ്റൊരു വിവാഹം കഴിച്ച് അച്ഛന്‍ മാറി താമസിച്ചു, വളര്‍ന്നത് അമ്മാവന്റെ വീട്ടില്‍, ജീവിതത്തില്‍ നേരിട്ട കഷ്ടപ്പാടുകളെ കുറിച്ച് ഹരീഷ് കണാരന്‍

ആസിഫലിയുടെ മിക്ക ചിത്രങ്ങളും മിനിസ്‌ക്രീനില്‍ ധാരാളം കാഴ്ചക്കാരെ നേടാറുണ്ട്. ആരാധകരോടും സഹ പ്രവര്‍ത്തകരോടും വളരെ അടുത്ത ബന്ധമാണ് നടന്‍ കാത്തു സൂക്ഷിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയുമാണ് ആസിഫ് അലിയുടേതായി ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

ഇപ്പോഴിതാ ആസിഫ് അലി മുമ്പ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ റിമി ടോമി ഏറ്റവും പ്രണയം തോന്നിയ താരം ആരാണെന്ന് ചോദിച്ചപ്പോള്‍ ആസിഫ് അലി നല്‍കിയ മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

Also Read: ദാ എന്റെ ഭര്‍ത്താവും അവന്റെ ബോയ് ഫ്രണ്ടും, ആസിഫ് അലിയുടെയും റോഷന്റെയും ചിത്രത്തിന് താഴെ കമന്റുമായി നിഖില

തനിക്ക് സിനിമയില്‍ ഏറ്റവും പ്രണയം തോന്നിയത് മംമ്ത മോഹന്‍ദാസിനോടാണെന്നായിരുന്നു ആസിഫ് അലിയുടെ മറുപടി. ആദ്യമായി റൊമാന്റിക് ആയി അഭിനയിച്ചത് മംമ്തയുടെ കൂടെ കഥ തുടരുന്നു എന്ന ചിത്രത്തിലായിരുന്നുവെന്നും അതായിരിക്കാം ചിലപ്പോള്‍ കാരണമെന്നും നടന്‍ പറയുന്നു.

ഈ ചിത്രവും ഇതിലെ പാട്ടുമെല്ലാം വന്‍ ഹിറ്റായിരുന്നു. സിനിമയില്‍ തന്റെ ഏറ്റവും നല്ല സുഹൃത്ത് ഭാവനയാണെന്നും ആസിഫ് അലി പറയുന്നു.

Advertisement