മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായി മാറിയ താരമാണ് അനുമോള്‍. ടെലിവിഷന്‍ സീരിയലുകളില്‍ കൂടി പരിചിതയായി മാറിയ അനുമോള്‍ ഫ്ളവേഴ്സിലെ സ്റ്റാര്‍ മാജിക്കിലൂടെയും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു. പാടാത്ത പൈങ്കിളിയില്‍ നിന്നും താരം പിന്മാറിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരമാണ് അനുക്കുട്ടിയുടെ സ്വദേശം. നടിയും മോഡലും കൂടിയാണ് അനുമോള്‍.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനുമോള്‍. അനുമോള്‍ അനുക്കുട്ടി ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലും താരം സജീവമാണ്. അബി വെഡ്സ് മഹി എന്ന സീരിയലും സുസു പാടാത്ത പൈങ്കിളി, സുരഭിയും സുഹാസിനിയും എന്ന സീരിയലും താരം ചെയ്യുകയാണ്.
ഷോപ്പിങ്ങും ബ്യൂട്ടി ടിപ്സുമൊക്കെയാണ് അനുവിന്റെ ചാനലിലെ കണ്ടന്റുകള്‍. സ്റ്റാര്‍ മാജിക്കിലും അനു സജീവമാണ്. തങ്കച്ചനൊപ്പമുള്ള എല്ലാ പ്രോഗ്രാമും വൈറലാവാറുണ്ട്. ടമാര്‍ പഠാറിലും വളരെ സജീവമാണ്താരം. ഇന്‍സ്റ്റര്‍ഗ്രാമില്‍ വണ്‍ മില്യണ്‍ ഫോളോവേഴ്സും അനുവിനുണ്ട്.
അതേസമയം, എല്ലായ്പ്പോഴും കളിച്ച് ചിരിച്ച് മണ്ടത്തരങ്ങള്ഡ പറയാന്‍ മടിയില്ലാത്ത സന്തോഷിക്കുന്ന മുഖമുള്ള അനുവിനെയാണ് പ്രേക്ഷകര്‍ക്ക് പരിചിതം. എന്നാല്‍ യഥാര്‍ഥത്തില്‍ തന്റെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ലെന്ന് പറയുകയാണ് അനു. ഇക്കാര്യം മാതാപിതാക്കളും തുറന്നുപറയുന്നുണ്ട്.
അതേസമയം, ഇപ്പോള്‍ ‘സു സു’ എന്ന സീരിയലിലും അനുമോള്‍ കഥാപാത്രത്തെ ചെയ്യുന്നുണ്ട്. ഈ സീരിയലില്‍ മല്ലിക സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മല്ലിക സുകുമാരന്‍ എന്ന വലിയൊരു കലാകാരിയുടെ കൂടെ അഭിനയിക്കാനായത് ഭാഗ്യമാണെന്നാണ് അനുമോള്‍ പറയുന്നത്.
സുരഭി സുഹാസിനിയില്‍ മല്ലികാമ്മയോടൊപ്പം അഭിനയിക്കാന്‍ പറ്റിയത് തന്നെ വലിയ ഭാഗ്യമാണ്. നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. മല്ലികാമ്മയോടാപ്പം നല്ല അനുഭവങ്ങളാണുള്ളത് എന്നും അനുമോള്‍ പ്രതികരിക്കുന്നുണ്ട്.
ആദ്യം തനിക്ക് ഭയങ്കര പേടി ആയിരുന്നു, പക്ഷെ ആ സെറ്റില്‍ ഏറ്റവും നല്ല വൈബുള്ള ആള്‍ മല്ലികാമ്മയാണ്. തനിക്ക് ഇപ്പോഴും സംസാരിക്കാന്‍ പേടിയാണ്. മല്ലികാമ്മയുടെ അടുത്ത് മാത്രം താന്‍ തമാശ പറയാന്‍ പോവില്ല. ബാക്കി എല്ലാവരോടും തമാശ പറയുമെന്നും അനുമോള്‍ വെളിപ്പെടുത്തി.
അതേസമയം, താന്‍ ഏറെ ആരാധിക്കുന്ന മല്ലികാമ്മയുടെ മകന്‍ പൃഥ്വിരാജിനെ കാണാന്‍ സാധിക്കാതെ പോയതിനെ കുറിച്ചും അനുമോള്‍ പറയുന്നുണ്ട്. അടുത്തിടെയാണ് പൃഥിരാജ് തിരുവനന്തപുരത്ത് വന്നത്. അന്ന് മല്ലികാമ്മ ലൊക്കേഷനിലുള്ള രണ്ട് മൂന്ന് പേരെയൊക്കെ രാജു വന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞു. എന്നാല്‍ അന്ന് താന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. പൃഥ്വിരാജിനെ ഏറ്റവും കൂടുതല്‍ കാണാന്‍ ആഗ്രഹിച്ചത് താനായിരുന്നെന്നും അനു മോള്‍ പറയുകയാണ്.
അതേസമം, ഇനി വരുമ്പോള്‍ എന്തായാലും അനു മോളെ വിളിക്കാമെന്ന് മല്ലികാമ്മ പറയുകയായിരുന്നു. നമ്മുടെ പ്രോഗ്രാം രാജുവേട്ടന്‍ കാണാറുണ്ടെന്ന് മല്ലികാമ്മ പറഞ്ഞെന്നും അനു മോള്‍ വെളിപ്പെടുത്തുന്നു. കൂടാതെ, തന്റെ അഭിനയം കണ്ടിട്ട് ‘ആ കുട്ടി നന്നായിട്ട് ചെയ്യുന്നുണ്ട്’ എന്ന് പറഞ്ഞെന്നും അനു മോള്‍ പറയുകയാണ്. അതേസമയം, ആ വാക്കുകള്‍ കേട്ടതോടെ ഭയങ്കര സന്തോഷം ആയി എന്നാണ് അനുമോള്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.