ഒരുപിടി സൂപ്പര്‍ഹിറ്റ് സീരിയലുകളിലെ മികച്ച വേഷങ്ങളിലൂടെ മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് ആലീസ് ഗോമസ് ക്രിസ്റ്റി. ജനപ്രീതി നേടിയ നിരവധി സീരിയലുകളില്‍ തിളങ്ങിയ ആലീസ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പര്‍ഹിറ്റ് പരമ്പര മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ആരാധകര്‍ക്ക് ഇടിയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. ഇപ്പോള്‍ സി കേരളം ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഹിറ്റ് സീരിയല്‍ മിസിസ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലാണ് ആലീസ് അഭിനയിക്കുന്നത്.
അതേ സമയം ഏതാനം മാസങ്ങള്‍ക്ക് മുമ്പാണ് ആലീസ് വിവാഹിത ആയത്. കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശി സജിന്‍ ആണ് താരത്തിന്റെ ഭര്‍ത്താവ്. വിവാഹം ഉറപ്പിച്ച് കഴിഞ്ഞ് ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇവരുടെ വിവാഹം നടന്നത്.
നേരത്തെ തന്നെ പറഞ്ഞ് ഉറപ്പിച്ചു വെച്ചിരുന്നു എങ്കിലും കൊവിഡ് വന്നതിനാല്‍ വിവാഹം നീട്ടിവെക്കുക ആയിരുന്നു. തങ്ങളുടെ വിവാഹ ആഘോഷത്തിന്റെ വീഡിയോയും താരം പങ്കുവെച്ചിരുന്നു. അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇരുവരും.
സ്വന്തമായി യൂടൂബ് ചാനലും ഇവര്‍ക്കുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം ആലീസും സജീനും ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ നടി ഗൗരി കൃഷ്ണയുടെ കല്യാണവുമായി ബന്ധപ്പെട്ട് വന്ന കമന്റുകള്‍ക്കുള്ള മറുപടിയാണ് ആലീസിന്റെ പുതിയ വീഡിയോ.
അന്ന് വന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചാണ് ആലീസ് പറയുന്നത്. കല്യാണ മണ്ഡപത്തില്‍ വച്ച് ഗൗരി മാധ്യമങ്ങളോട് മാറി നില്‍ക്കാന്‍ പറഞ്ഞ സംഭവത്തിന് ആണ് ആലീസ് ആദ്യം മറുപടി പറഞ്ഞത്. ഇത്രയും പണം ചെലവ് ചെയ്ത്, ആളുകളെ വിളിച്ച് വരുത്തി കല്യാണം നടത്തുമ്പോള്‍ മാധ്യമങ്ങള്‍ അത് ഏറ്റെടുത്താലുള്ള പ്രശ്നമാണ് അവിടെ കണ്ടത്. മാധ്യമങ്ങളെ ഞാന്‍ കുറ്റം പറയുന്നതല്ല, അവര്‍ ചെയ്യുന്നത് അവരുടെ കടമയാണ് എന്നിരിക്കിലും അതിനൊരു പരിധിയുണ്ടെന്നാണ് ആലീസ് അഭിപ്രായപ്പെട്ടത്.
ഗൗരിയുടെ മേക്കപ്പിനെയും ചിലര്‍ കുറ്റം പറഞ്ഞിരുന്നു. ഫോട്ടോസിലും വീഡിയോസിലും നിങ്ങള്‍ക്ക് ആ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയാത്തതിന്റെ കുഴപ്പമായിരിക്കും. ടിന്റു ബദ്ര എന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഒരു പ്രൊഫസര്‍ കൂടിയാണ്. അത്രയും നീറ്റ് ആയിട്ടാണ് അവര്‍ മേക്കപ്പ് ചെയ്തത് എന്നും ആലീസ് വിശദീകരിക്കുന്നു.
സ്വര്‍ണ്ണം വേണ്ടന്ന് വെച്ച ഗൗരിയുടെ തീരുമാനത്തെ താരം അഭിനന്ദിക്കുന്നുണ്ട്. കൂടാതെ, സോഷ്യല്‍ മീഡിയയില്‍ കാണുന്നത് അല്ല ജീവിതം, അതിനപ്പുറം ഒരു യഥാര്‍ത്ഥ്യം ഉണ്ട്. നിങ്ങളെ പോലെ തന്നെ സാധാരണ ജീവിതമാണ് ഞങ്ങളുടേതും എന്ന് ആലീസ് ക്രിസ്റ്റി പറയുന്നു.