മലയാള ടെലിവിഷന്‍ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് പൂക്കാം വരവായി. അമ്മയുടെയും നാല് പെണ്മക്കളുടെയും കഥ പറയുന്ന പരമ്പര വമ്പന്‍ ഹിറ്റായിരുന്നു.
സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. രേഖ രതീഷാണ് അമ്മയായി എത്തിയിരുന്നത്. ഇതില്‍ മകള്‍ സരയുവായി എത്തിയത് നടി റെനിയാണ്. സീരിയലില്‍ അഭിനയിക്കുമ്പോള്‍ 10ാംക്ലാസ്സില്‍ പഠിക്കുകയായിരുന്നന താരം.
പക്ഷേ ഒരു മുതിര്‍ന്ന് നടിയുടെ അഭിനയമാണ് താരം കാഴ്ചവെച്ചിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് എറണാകുളം കാക്കനാട് സ്വദേശ്വിനിയായ റെനിയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.
ചിത്രം കണ്ട് താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകര്‍. ശരിക്കും കല്യാണ ഫോട്ടോഷൂട്ട് തോന്നിപ്പിക്കും പോലെയായിരുന്നു റെനിയുടെ ചിത്രങ്ങള്‍. ഷെല്ജാന് എന്നു പേരുള്ള യുവാവായിരുന്നു റെനിക്കൊപ്പമുണ്ടായിരുന്നത്.
റെനി തന്നെയാണ് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. ചിത്രത്തിന് താഴെ താരത്തിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ ആശംസകള്‍ നേര്‍ന്ന് കമന്റ് ചെയ്തിട്ടുണ്ട്. റെനിക്ക് ഇപ്പോള്‍ 18 വയസ്സൊക്കെയല്ലേ പ്രായം എന്നും അപ്പോഴേക്കും വിവാഹം കഴിഞ്ഞോ എന്നും ചോദിക്കുകയാണ് ആരാധകര്‍.