തോളത്ത് കൈ വെച്ചത് മകളെ പോലെ തോന്നിയിട്ട്, മനസ്സില്‍ പുഴുവരിച്ചവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും മാത്രമേ ഇവിടെ ആഭാസം കാണാന്‍ കഴിയൂ, സുരേഷ് ഗോപിയെ പിന്തുണച്ച് മഞ്ജുവാണി

518

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വന്‍ വിവാദത്തിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Advertisements

സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരുന്നു. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്‌നം.സുരേഷ് ഗോപിയെ പിന്തുണച്ചുകൊണ്ടായിരുന്നു മഞ്ജുവാണിയുടെ പ്രതികരണം.

Also Read: വായിച്ചാല്‍ ചിരി വരുന്ന കമന്റുകളായിരുന്നു ആ ഫോട്ടോക്ക് താഴെ വന്നത്, അദ്ദേഹം എങ്ങാനും ട്രാന്‍സ്ലേറ്റ് ചെയ്ത് വായിക്കുമോ എന്നായിരുന്നു എന്റെ പേടി, തുറന്ന് പറഞ്ഞ് ഹണി റോസ്

മനസ്സില്‍ പുഴുവരിച്ചവര്‍ക്കും കണ്ണില്‍ രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്കും ഇവിടെ ആഭാസം കാണാന്‍ കഴിഞ്ഞേക്കും. ആ മനുഷ്യന്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പത്രപ്രവര്‍ത്തകയുടെ തോളത്ത് ഒരു മകളോടെന്ന പോലെ കൈവെച്ചാല്‍ ആഭാസമാണെങ്കില്‍ കേരളത്തിലെ കപട പുരോഗമന വാദികളുടെ കുടുംബത്തില്‍ അച്ഛന്‍ മകളെ സ്‌നേഹത്തോടെ സ്പര്‍ശിക്കുന്നില്ലെന്ന് വേണം കരുതാനെന്നും മഞ്ജുവാണി പറയുന്നു.

തെറ്റായ രീതിയില്‍ ഒരു പുരുഷന്‍ സ്ത്രീയെ സ്പര്‍ശിച്ചാല്‍ ആ സ്ത്രീ പ്രതികരിച്ചാല്‍ പുരുഷന്‍ ചെറുതായി വിരളുമെന്നും ഒരു സ്ത്രീയായത് കൊണ്ടാണ് താന്‍ ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം എവിടെയെങ്കിലും ഒരണുവിട ചൂളിയിട്ട് പോലുമില്ലെന്ന് വീഡിയോയില്‍ കാണാമെന്നും മഞ്ജുവാണി പറയുന്നു.

Also Read: ആ ഡയലോഗ് ഇത്രത്തോളം ഹിറ്റാവുമെന്ന് കരുതിയില്ല, പക്ഷേ പിന്നെ എന്നെ ഒരു ചിത്രത്തിലേക്കും സിദ്ധിഖ് സാര്‍ വിളിച്ചില്ല, റാംജി റാവു സ്പീക്കിങ് ചിത്രത്തിലെ മേട്രണ്‍ പറയുന്നു

സുരേഷ് ഗോപിയുടെ വ്യക്തി ജീവിതം ഒരു തുറന്ന് പുസ്തകം പോലെയാണ്. അദ്ദേഹത്തിന്റെ ശരീരഭാഷയില്‍ തനിക്ക് വാത്സല്യം മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും മഞ്ജുവാണി പറയുന്നു. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

Advertisement