രജനിക്കൊപ്പം കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിലൂടെ മാളവിക മോഹനന്റെ തമിഴ് അരങ്ങേറ്റം . സെപ്റ്റംബറില്‍ നടി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ക്യാമറമാന്‍ അഴകപ്പന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ‘പട്ടം പോലെ’യിലാണ് മാളവിക ആദ്യമായി സിനിമയിലഭിനയിച്ചത്.
അതിന് ശേഷം മജീദ് മജീദി സംവിധാനം ചെയ്ത ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ചിത്രം ഗ്രേറ്റ്ഫാദറിലും മാളവിക അഭിനയിച്ചിരുന്നു. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ഇനിയുള്ള ഷെഡ്യൂള്‍ യൂറോപ്പിലാണ് നടക്കുക. ചിത്രത്തില്‍ രജനിക്ക് വില്ലനായെത്തുന്നത് വിജയ് സെതുപതിയാണ് , തൃഷ, നവാസുദ്ദീന്‍ സിദ്ദിഖി, സിമ്രാന്‍ എന്നിവരും വേഷമിടുന്നുണ്ട്. ബോബി സിംഹ, സനന്ത് റെഡ്ഡി എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്.
ചിത്രത്തിലെ രജനിയുടെ ആമുഖ ഗാനം പാടിയിരിക്കുന്നത് എസ്.പി ബാലസുബ്രമണ്യമാണെന്ന പ്രത്യേകതയും ഉണ്ട്.
ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളൊരുക്കുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്‌നാണ്. കാലയാണ് രജനിയും പീറ്ററും ഒന്നിച്ച ഏറ്റവും പുതിയ ചിത്രം.
ശിവജി, യന്തിരന്‍, കോച്ചടയാന്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ രജനിക്ക് ആക്ഷനൊരുക്കാന്‍ പീറ്റര്‍ ഹെയ്‌നെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥ രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്. ഹിറ്റ് ചിത്രം പിസയ്ക്കു മുമ്പും നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ കാര്‍ത്തിക് സുബ്ബരാജും വിജയ് സേതുപതിയും ഒന്നിച്ചിട്ടുണ്ട്.