മലയാളികള്‍ക്ക് ഏറെ സുപരിചിതയായ സീരിയല്‍ താരമാണ് അനുശ്രീ എന്ന പ്രകൃതി. താരത്തിന്റെ യഥാര്‍ത്ഥ പേര് അനുശ്രീ എന്നാണെങ്കിലും സീരിയല്‍ ലോകത്ത് നടി അറിയപ്പെട്ടിരുന്നത് പ്രകൃതി എന്നാണ്. അഭിനയ രംഗത്തേക്ക് ബാലതാരം ആയി എത്തി പിന്നീട് സിനിമകളിലും സീരിയലുകളിലും അനുശ്രീ നിറ സാന്നിധ്യമായി മാറുകയായിരുന്നു. പ്രമുഖ സീരിയല്‍ ക്യാമറാമാന്‍ വിഷ്ണു ആണ് അനുശ്രീയുടെ ഭര്‍ത്താവ്.
എന്റെ മാതാവ് എന്ന സീരിയലിന്റെ ക്യാമറാമാന്‍ ആയിരുന്നു വിഷ്ണു. ടെലിവിഷന്‍ സ്‌ക്രീനുകളില്‍ നിറഞ്ഞു നിന്ന് വീട്ടമ്മമാരുടെ മനസ്സില്‍ ഇടംനേടിയ താരമാണ് അനുശ്രീ. വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വൈറല്‍ ആയതോടെയാണ് ഇവരുടെ വിവാഹം കഴിഞ്ഞകാര്യം പുറംലോകം അറിഞ്ഞത്.
വീട്ടുകാരുടെ എതിര്‍പ്പെല്ലാം മറി കടന്നായിരുന്നു അനുശ്രീ വിഷ്ണുവിന്റെ കൂടെ ഒളിച്ചോടി പോയത്. അടുത്തിടെയാണ് അനുശ്രീ ഒരു ആണ്‍കുഞ്ഞിനാണ് ജന്‍മം നല്‍കിയത്. കുഞ്ഞിനും ഭര്‍ത്താവിന്റെയും കൂടെയുള്ള ചിത്രങ്ങള്‍ എല്ലാം താരം പങ്കു വെച്ചിരുന്നു.
അതേ സമയം അനുശ്രീയും വിഷ്ണുവും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തു വന്നിരുന്നു. എന്നാല്‍ ഇക്കാര്യം അനുശ്രീ പറഞ്ഞിട്ടില്ല. പക്ഷേ ഭര്‍ത്താവുമായി ചില പ്രശ്നങ്ങളുണ്ടെന്നും ഡിവോഴ്സ് എന്നത് ജീവിതത്തിലെ വലിയ കാര്യമല്ല എന്നൊക്കെ പ്രതികരിച്ചിരുന്നു.
ന്റെ വിവാഹത്തെക്കുറിച്ചും അമ്മയുടെ എതിര്‍പ്പിനെക്കുറിച്ചുമൊക്കെ പറഞ്ഞ അനുശ്രീയുടെ ഒരു അഭിമുഖ വീഡിയോയാണ് വീണ്ടും ശ്രദ്ധനേടുന്നത്. വിവാഹശേഷം അമ്മയെ മിസ് ചെയ്യുന്നുണ്ടോ എന്ന് അവതരാക ചോദിച്ചപ്പോള്‍ ഇല്ലെന്നും സ്വന്തം അമ്മയേക്കാലും കെയര്‍ ചെയ്യുന്ന ഒരു അമ്മയെയാണ് തനിക്ക് കിട്ടിയതെന്നുമാണ് അനുശ്രീ പറയുന്നത്.
തന്നെ ഒരിക്കലും വിഷ്ണു തനിച്ചാക്കാറില്ലെന്നും എപ്പോഴും എവിടെയെങ്കിലും കൊണ്ടുപോകാറുണ്ടെന്നും അനിശ്രീ വീഡിയോയില്‍ പറയുന്നു. അമ്മ വിവാഹത്തിന് എതിര്‍പ്പായിരുന്നുവെന്നും വിവാഹശേഷം തനിക്ക് സ്വന്തം വീട് മിസ് ചെയ്യാറില്ലെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.
Also Read:
ഇപ്പോഴിതാ വിവാഹശേഷം അമ്മയും വിഷ്ണുവും സംസാരിച്ചിട്ടില്ലെന്ന് പറയുകയാണ് അനുശ്രീ. തന്റെ വീട്ടുകാര്‍ ബ്രാഹ്‌മിന്‍സ് ആണ്. അമ്മയ്ക്ക് ഈ വിവാഹത്തോട് ഭയങ്കര എതിര്‍പ്പായിരുന്നുവെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു. അമ്മയ്ക്ക് ജാതിയായിരുന്നോ പ്രശ്‌നം എന്ന് ആരാധകര്‍ ചോദിക്കുന്നു. അനുശ്രീയുടെ പുതിയ അഭിമുഖ വഡിയോയ്ക്ക് താഴെ നിരവദി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.