കോടിക്കണക്കിന് കാശ് കൊടുക്കാന്‍ മാത്രം താരങ്ങള്‍ എന്താണ് സിനിമയില്‍ ചെയ്യുന്നത്, പ്രതിഫലം കൂടുതല്‍ കൊടുക്കുന്നത് അവരെ നശിപ്പിക്കുന്നതിന് തുല്യം, ഷൈന്‍ ടോം ചാക്കോ പറയുന്നു

229

അസിസ്റ്റന്‍ഡ് സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള ദൂരം താണ്ടിയ വ്യക്തിയാണ് ഷൈന്‍ ടോം ചാക്കോ. ഇന്ന് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്‍ കൂടിയാണദ്ദേഹം. അഭിനയിക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ഒഴിവാക്കാതെ സിനിമകളില്‍ നിന്ന് സിനിമകളിലേക്കുള്ള യാത്രയിലാണ് താരമിപ്പോള്‍.

Advertisements

അതുകൊണ്ട് തന്നെ തെലുങ്ക് സിനിമയിലേക്ക് വരെ എത്തി നില്ക്കുകയാണ് ഷൈന്‍ ടോം ചാക്കോ. നാനിയുടെ ദസറയില്‍ വില്ലന്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഏത് വേഷവും അനായാസമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടനാണ് ഷൈന്‍.

Also Read: ഇത് നമ്മുടെ ആമിന അല്ലെ; ബോളിവുഡ് നടിന്മാരെ പോലെ നന്ദന വര്‍മ്മ

ഇപ്പോഴിതാ സിനിമാമേഖലയിലെ താരങ്ങളുടെ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുകയാണ് ഷൈന്‍, താരങ്ങള്‍ പ്രതിഫലം കൂട്ടി ചോദിക്കുന്നത് അവരെ നശിപ്പിക്കുന്നതിന് തുല്യമാണെന്നും ഒരു സിനിമ നന്നായാലും മോശമായാലും അതിന്റെ എല്ലാ ഗുണവും അഭിനേതാക്കള്‍ക്കാണെന്നും ഷൈന്‍ പറയുന്നു.

ഒരു സിനിമക്ക് വേണ്ടി ഒത്തിരി പേര്‍ ജോലി ചെയ്യുന്നുണ്ട്. ഒരു ഹിറ്റ് ഉണ്ടാവുന്നത് ഒരാളില്‍ നിന്ന് മാത്രമല്ലെന്നും എന്നാല്‍ അതിന്റെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നത് താരങ്ങള്‍ തന്നെയാണെന്നും പിന്നില്‍ ജോലി ചെയ്യുന്നവര്‍ക്ക് ചിലപ്പോള്‍ 100 രൂപ പോലും കിട്ടില്ലെന്നും ഷൈന്‍ പറയുന്നു.

Also Read: ഒരുമിച്ച് ഒരു പാട്ട് പാടിക്കോട്ടെയെന്ന് വിദ്യാര്‍ത്ഥി, വേദിയിലേക്ക് വരൂ എന്ന് വിജയ് യേശുദാസും, പിന്നാലെ തേടിയെത്തിയത് സിനിമയില്‍ പാടാനുള്ള അവസരം

താരങ്ങള്‍ക്കൊക്കെ ആവശ്യത്തിനുള്ള കാശ് മാത്രം കൊടുത്താല്‍ മതി. കോടിക്കണക്കിന് കാശ് കൊടുക്കാന്‍ മാത്രം അവരൊക്കെ എന്താണ് ചെയ്യുന്നതെന്നും ഷൈന്‍ ചോദിക്കുന്നു. മഹാറാണി എന്ന സിനിമയാണ് താരത്തിന്റെ പുതുതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Advertisement