സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട മലപ്പുറം കല്‍പകഞ്ചേരിയിലെ 68-കാരനായ ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കിയ വ്‌ലോഗര്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഇയാളുടെ പക്കല്‍ നിന്നും 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വ്ളോഗര്‍മാരായ താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരാണ് പിടിയിലായത്.
തൃശ്ശൂരിലെ വാടകവീട്ടില്‍നിന്നാണ് കല്‍പകഞ്ചേരി പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. എല്ലാ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലും സജാവമായ ദമ്പതികളാണ് റാഷിദയും നിഷാദും. യൂട്യൂബ് ചാനലും ഇനവര്‍ക്കുണ്ട്. ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ സജീവമായ ഇവര്‍ എഫ്ബിയിലൂടെയാണ് കഴിഞ്ഞവര്‍ഷം ജൂലായില്‍ പ്രമുഖ വ്യാപാരിയായ 68-കാരനെ പരിചയപ്പെട്ടത്.
ട്രാവല്‍ വ്ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനെ സുഹൃത്താക്കിയത്. സൗഹൃദം വളര്‍ന്നതോടെ ആലുവയിലെ ഫ്ളാറ്റിലേക്കും ക്ഷണിച്ചു വരുത്തിയിരുന്നു. ഭര്‍ത്താവ് അറിഞ്ഞാലും ഒന്നും പ്രശ്നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുമെന്നായിരുന്നു റാഷിദ 68കാരനെ അറിയിച്ചിരുന്നത്.
തുടര്‍ന്ന് ഫ്‌ലാറ്റിലെത്തിയ ദമ്പതിമാര്‍ ഇവിടെവെച്ച് ദൃശ്യങ്ങള്‍ രഹസ്യമായി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് 68-കാരനെ ഭീഷണിപ്പെടുത്തി പണം തട്ടുകയുമായിരുന്നു.
അറസ്റ്റിലായ രണ്ടുപ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിഷാദിനെ ജയിലിലേക്ക് അയച്ചെങ്കിലും രണ്ട് കൈക്കുഞ്ഞുങ്ങളുള്ളതിനാല്‍ യുവതിയ്ക്ക് ഇടക്കാലജാമ്യം അനുവദിക്കുയായിരുന്നു.
അതേസമയം, ബിസിനസുകാരനെ ഭീഷണിപ്പെടുത്തി വിവിധ തവണകളായി 23 ലക്ഷം രൂപയാണ് ദമ്പതിമാര്‍ തട്ടിയെടുത്തതെന്നാണ് പോലീസ് അറിയിക്കുന്നത്. ഫ്ലാറ്റിലെ ദൃശ്യങ്ങള്‍ ഉപയോഗിച്ചുള്ള ഭീഷണി തുടര്‍ന്നതോടെ ചോദിക്കുമ്പോഴെല്ലാം വ്യാപാരി പണംനല്‍കിയിരുന്നു.
പിന്നീട് കടം വാങ്ങി വരെ പണം നല്‍കാന്‍ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം സംഭവമറിഞ്ഞതും ഇവര്‍ പോലീസിനെ സമീപിക്കുന്നതും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കല്‍പകഞ്ചേരി പോലീസ് ദമ്പതിമാരെ പിടികൂടിയത്.