മലപ്പുറത്തെ ജനങ്ങൾക്ക് എന്റെ സല്യൂട്ട്, മലപ്പുറത്തിന് അഭിവാദ്യം അർപ്പിച്ച് സൂര്യ, പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

130

വിമാന അപകടം നടന്ന കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ മലപ്പുറത്തെ ജനങ്ങൾക്ക് അഭിവാദ്യമർപ്പിച്ച് നടൻ സൂര്യ. അപകടത്തിൽ പരുക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും സൂര്യ തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

കരിപ്പൂരിലുണ്ടായ വിമാനാപകടം കേരളത്തെ ഞെട്ടിക്കുന്നതായിരുന്നു. രാജമലയിലെ ഉരുൾപൊട്ടലിന്റെ വാർത്തയ്ക്ക് പിന്നാലെയാണ് വിമാനാപകടത്തിന്റെ വാർത്തയും വരുന്നത്. എന്നാൽ സമീപവാസികളുടെ സമയോചിതമായ ഇടപെലും രക്ഷാപ്രവർത്തനവും നിരവധി ജീവനുകളാണ് രക്ഷിച്ചത്.

Advertisements

പിന്നാലെ സ്വന്തം ജീവൻ പോലും പണയം വച്ച് രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ മലപ്പുറത്തുകാരെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയത്. എയർ ഇന്ത്യയും തങ്ങളുടെ ആദരം അർപ്പിക്കുകയുണ്ടായി.

ഇപ്പോഴിതാ തമിഴ് സൂപ്പർ താരം സൂര്യയും മലപ്പുറത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. വേദനയിലൂടെ കടന്നു പോകുന്ന കുടുംബങ്ങളുടെ സങ്കടത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് വേഗം സുഖം പ്രാപിക്കാൻ കഴിയട്ടെയെന്ന് പ്രാർത്ഥിക്കുന്നു. മലപ്പുറത്തെ ജനങ്ങൾക്ക് എന്റെ സല്യൂട്ട്, പൈലറ്റുമാരോട് ബഹുമാനം എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.

ദുബായിയിൽ നിന്ന് 184 യാത്രക്കാരെയുമായി എത്തിയ വിമാനമാണ് അപകടത്തിൽ പെട്ടത്. 19 പേർ മരിച്ചു. 171 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. രക്ഷാപ്രവർത്തനത്തിന് എത്തിയ ജനങ്ങളെ ദേശീയ മാധ്യമങ്ങൾ അടക്കം അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. എയർ ഇന്ത്യ എക്സ്പ്രസും നന്ദി അറിയിച്ചിരുന്നു.

ദേശീയ മാധ്യമങ്ങളും മലപ്പുറത്തെ പുകഴ്ത്തി വാർത്തകൾ നൽകിയിരുന്നു. ഇതിനിടയിലാണ് തമിഴിലെ സൂപ്പർസ്റ്റാർ സൂര്യയും മലപ്പുറത്തുക്കാർക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.

Advertisement