ഒരിടവേളയ്ക്ക് ശേഷം വീണ്ടും മുന്‍ ഇന്ത്യന്‍ താരം യുവരാജിന്റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകി. ഐപിഎലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയും ആരംഭിക്കാനിരിക്കെയാണ് മുംബൈയില്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ടി20 കപ്പില്‍ യുവരാജ് വെടിക്കെട്ട് പ്രകടനം കാഴ്ച്ചവെച്ചത്.
മുംബൈ കസ്റ്റംസിനെതിരെ എയര്‍ ഇന്ത്യയ്ക്ക് വേണ്ടി 57 പന്തില്‍ 80 റണ്‍സ് ആണ് യുവരാജ് സ്വന്തമാക്കിയത്. മുന്‍ ഐപിഎല്‍ താരം പോള്‍ വാര്‍ത്താട്ടിയുമായി 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത യുവി പിന്നീട് സുജിത് നായകിനൊപ്പം 88 റണ്‍സ് കൂട്ടിച്ചേര്‍ത്ത് എയര്‍ ഇന്ത്യയെ നിശ്ചിത 20 ഓവറില്‍ 169 എന്ന മികച്ച സ്‌കോറിലെത്തിച്ചു .
എന്നാല്‍ മത്സരം എയര്‍ ഇന്ത്യയ്ക്ക് ജയിക്കാനായില്ല. അവസാന ഓവറില്‍ വെറും ഒരു വിക്കറ്റ് നഷ്ട്ടത്തില്‍ മുംബൈ കസ്റ്റംസ് വിജയം കണ്ടു. മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ യുവി 12 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വെയ്സിനെതിരെയാണ് അവസാനമായി ഇതിനു മുമ്പ് യുവരാജ് അര്‍ധ സെഞ്ച്വറി നേടിയത് .
നേരത്തെ ഐപിഎല്‍ താരലേലത്തില്‍ യുവരാജിനെ ആദ്യ ഘട്ടത്തില്‍ സ്വന്തമാക്കാന്‍ ഒരു ടീമും തയ്യാറായിരുന്നില്ല. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന വിലയായ ഒരു കോടിയ്ക്കാണ് യുവിയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കുകയായിരുന്നു.