കൊല്ലാന്‍ തയ്യാറായി നില്‍ക്കുന്ന ജനക്കൂട്ടത്തിന് നടുവില്‍ നിന്നും മുസ്ലീം യുവാവിനെ രക്ഷിച്ച സിഖ് പോലീസുകാരന് നിറഞ്ഞ കൈയ്യടി

16

രാംപൂര്‍: യുവാവിനെ കൊല്ലാന്‍ നില്‍ക്കുന്ന ജനക്കൂട്ടത്തിന്റെ നടുക്കുനിന്നും രക്ഷിച്ച സിഖ് പോലീസ് ഉദ്യോഗസ്ഥന്‍ സോഷ്യല്‍ മീഡിയയിലെ താരം. ഉത്തരാഖണ്ഡിലെ രാംപൂരില്‍ വച്ചാണ് സംഭവമുണ്ടായിരിക്കുന്നത്.

ഗഗന്‍ദീപ് സിങ്ങ് എന്ന പോലീസ് ഉദ്യോഗസ്ഥനാണ് വീഡിയോ പുറത്തിറങ്ങിയതോടെ ഹീറോ ആയിരിക്കുന്നത്. രാംപൂരിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിന് അടുത്തുവച്ച് ഒരു സംഘം യുവാവിനെ മര്‍ദ്ദിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് ഗണദീപും സംഘവും പ്രദേശത്തെക്ക് എത്തിയത്. തന്റെ കാമുകിയായ ഹിന്ദുയുവതിയെ കാണുന്നതിന് ഇവിടെ എത്തിയ മുസ്ലീം യുവാവിനെ ഒരു സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തീവ്രഹിന്ദു വിഭാഗമാണ് ആക്രമണത്തിന് തുടക്കം കുറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Advertisements

വൈകാതെ തന്നെ ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്തുചെയ്യാന്‍ തരിക്കുന്ന രോഷം ജനിപ്പിക്കുന്ന ഒരു സംഘം ആളുകള്‍ക്ക് നടുവില്‍ നില്‍ക്കുന്ന മുസ്ലീം യുവാവും അടുത്ത് നില്‍ക്കുന്ന ഗണദീപും ദൃശ്യത്തില്‍ ഉണ്ട്. തുടര്‍ന്ന് മര്‍ദ്ദനം തുടങ്ങിയപ്പോള്‍ സ്വന്തം ശരീരം ഒരു മറയാക്കി ഇയാളെ രക്ഷിക്കുന്ന ഗഗന്‍ദീപിനെയും കാണുവാന്‍ സാധിക്കും.

ഒറ്റയ്ക്ക് സംഘം ആളുകളുടെ മുന്നില്‍ നിന്നു കൊണ്ടു തടയുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഈ സമയത്ത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ യുവാവിനെ മാറ്റുന്നുണ്ട്. ആക്രമണം എതിര്‍ത്തതോടെ പോലീസിനെതിരെയും അക്രമികള്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

പിന്നീട് യുവാവിനെ സംരക്ഷിച്ചതിന് ഇവരെ പുറത്തു പോകാന്‍ സാധിക്കാത്ത വിധം ഗേറ്റുകള്‍ അടക്കുകയും ചെയ്തു. ഇതിനോടകം വീഡിയോ വൈറലായി മാറുകയായിരുന്നു. താരമായതോടെ സമൂഹമാധ്യമങ്ങളിലും എസ്‌ഐ ആയ ഗഗന്‍ദീപിന്റെ മറ്റു വിവരങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്.

Advertisement