ശബരിമലയില്‍ സുരക്ഷ ചുമതലയുള്ള എസ്പി യതീഷ് ചന്ദ്ര ഒരേസമയം കയ്യടി നേടുകയും വിവാദ നായകനാവുയും ചെയ്തിരുന്നു.
ഇതിനു പിന്നാലെ പല തരത്തിലുള്ള പ്രചരണങ്ങളണ് യതീഷ് ചന്ദ്രയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്. നടി ഷീലയുടെ ബന്ധുവാണ് യതീഷ് ചന്ദ്ര എന്ന തരത്തില്‍ വരെ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നടി ഷീലയുമായി തനിക്ക് യാതൊരു ബന്ധവുമില്ല. സാമൂഹ്യ മധ്യമങ്ങളിലൂടെ ആരോ മെനഞ്ഞെടുത്ത ഒരു കഥ മാത്രമാണ് ഇത്.
പലരും സോഷ്യല്‍ മിഡിയയില്‍ അവര്‍ക്ക് തോന്നുന്നതുപോലെ പ്രചരണങ്ങള്‍ നടത്തുകയാണ്. ഇവ പലതും അവഗണിച്ച് വിടുകയാണ് ചെയ്യുന്നത് എന്നും യതീഷ് ചന്ദ്ര പറഞ്ഞു.
താനൊരു ഹിന്ദുവാണ്, ആയ്യപ്പഭക്തനാണ്. ചെറുപ്പം മുതല്‍ അയ്യപ്പ ദര്‍ശനം നടത്തുന്നുണ്ട്. അതേസമയം രാജ്യത്തെ നിയം നടപ്പിലാക്കുക എന്ന ചുമതലകൂടി തനിക്കുണ്ട്.
നിറം നോക്കിയല്ല നടപടികള്‍ സ്വീകരിക്കുക. അവശ്യമായി വന്നാല്‍ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും യതീഷ് ചന്ദ്ര പറഞ്ഞു.
ഷീലയുടെ സഹോദരിയുടെ മകനാണ് യതീശ് ചന്ദ്ര എന്നും കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷണനെ തടഞ്ഞത് അദ്ദേഹത്തിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് എന്നുമെല്ലാം സാമുഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.