ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ കോഹ്ലിയാകും നയിക്കുക. എംഎസ് ധോണിയും ദിനേശ് കാര്‍ത്തികുമാണ് വിക്കറ്റ് കീപ്പേഴ്സ്.
എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്.
ദേവംഗ് ഗാന്ധി, ശരണ്‍ദീപ് സിംഗ്, ജതിന് പരന്‍ജ്പെ, ഗഗന് ഖോഡ എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍. മുംബൈയില്‍ ചേര്‍ന്ന സെലക്ഷന് കമ്മിറ്റി യോഗത്തിന് ശേഷമാണ് ടീം അംഗങ്ങളെ പ്രഖ്യാപിച്ചത്.
രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍, വിജയ് ശങ്കര്‍, എംഎസ് ധോണി, കേദാര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി എന്നിവരാണ് ഇന്ത്യയ്ക്കായി ലോകകപ്പ് മത്സരിക്കുക.
ഏറെ തര്‍ക്കമായിരുന്നു നാലാനമ്പറില് കെഎല്‍ രാഹുല്‍ ആയിരിക്കും എന്നുറപ്പായി.
മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലാണ് പോരാട്ടം. ഫൈനല്‍ നടക്കുന്നത് ജൂലൈ 14 നാണ്. ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്. ജൂണ്‍ 5നാണ് മത്സരം.
ജൂണ്‍ 9 ന് ഓസ്ട്രേലിയയെ നേരിടുന്ന ഇന്ത്യ 13 ന് ന്യൂസിലാന്‍ഡുമായും ഏറ്റുമുട്ടും. ക്രിക്കറ്റ് പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ പാക് മത്സരം ജൂണ്‍ 16നാണ്.