നടി അക്രമിക്കപ്പെട്ട കേസില്‍ വിചാരണക്ക് വനിതാ ജഡ്ജി, ദിലീപിന് തിരിച്ചടി

43

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണം എന്ന നടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. കോടതി മാറ്റരുതെന്നും വനിതാ ജഡ്ജിയെ നിയമിക്കരുതെന്നും കാട്ടി നടന്‍ ദിലീപും മുഖ്യ പ്രതിയായ പള്‍സര്‍ സുനിയും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

Advertisements

സി ബി ഐ കോടതിയിലെ ജസ്റ്റിസ് ഹണി വര്‍ഗീസിനായിരിക്കും കേസില്‍ വിചാരണക്ക് ചുമതല. കേസില്‍ 9 മാസംകൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം എന്നും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിചാരണക്ക് വനിതാ ജഡ്ജിയെ നിയോഗിക്കണം എന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണം എന്നുകാട്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍ എത്തിയിരുന്നു.

പീഡിപ്പിക്കപ്പെട്ട ഓരോരുത്തരം കോടതി മാറ്റണം എന്നാവശ്യപ്പെട്ടാല്‍ എന്തു ചെയ്യുമെന്നും കോടതി മാറ്റുന്നത് ശരിയല്ല എന്നും ദിലിപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുടെ തന്ത്രത്തിന്റെ ഭാഗമാണ് ഹര്‍ജികള്‍ എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.

വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടേ എന്ന് ദിലീപിനോട് ആരാഞ്ഞ ജഡ്ജി കോടതി മാറ്റുന്നതിനല്ല വനിതാ ജഡ്ജിയെ നിയോഗിക്കുന്നതിനാണ് ഇര ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കുകയായിരുന്നു.

Advertisement