താരസംഘടനയിലെ അഭിപ്രായ വ്യത്യാസവും അമ്മയില്‍ നിന്നുള്ള നടിമാരുടെ കൂട്ടരാജിയുമാണ് കേരളക്കര ഒട്ടാകെ ചര്‍ച്ച ചെയ്യുന്നത്. രാഷ്‌ട്രീയക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വിഷയത്തില്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത സംഘടനയുടെ നിലപാടിനെതിരെ വനിത കമ്മിഷന്‍. പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ലെന്നും മോഹന്‍ലാലിനോട് മതിപ്പ് കുറഞ്ഞെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.
ലഫ്‌നന്റ് കേണല്‍ പദവിയിലിരിക്കുന്ന മോഹന്‍ലാലിന്റെ നിലപാട് ഉചിതമല്ല. അവധാനതയോടെ വിഷയം കൈകാര്യം ചെയ്യണമായിരുന്നുവെന്നും ജോസഫൈന്‍ പറഞ്ഞു. അതേസമയം മഞ്ജു വാര്യര്‍ നിലപാട് പറയാന്‍ ഭയക്കേണ്ടതില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി.
ആക്രമിക്കപ്പെട്ട നടി, റിമകല്ലിങ്കല്‍, രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് ‘അമ്മ’യില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചത്.