ട്രെയിന്‍ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹത ഏറുന്നു. വയനാട് സ്വദേശി വിഷ്ണുപ്രിയ എന്ന 17കാരിയെ കാണാതായിട്ട് മൂന്ന് ദിവസം പിന്നിടുന്നു.
എങ്ങോട്ട് പോയെന്ന എന്തിന് പോയെന്നോ അറിയാതെ വലയുകയാണ് വീട്ടുകാര്‍. ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.മെയ് 31 നാണ് എറണാകുളത്ത് നിന്നും പതിനേഴുകാരിയായ വിഷ്ണുപ്രിയ സ്വദേശമായ വയനാട്ടിലേക്ക് യാത്ര തിരിച്ചത്.
സംഭവ ദിവസം കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍വെച്ച് 4.30 ഓടെ വിഷ്ണുപ്രിയയെ ഒരു കൂട്ടുകാരി കണ്ടതായി ബന്ധുക്കള്‍ പറയുന്നു. അതിന് ശേഷമാണ് കാണാതായത്.
സംഭവത്തില്‍ മീനങ്ങാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും വിഷ്ണുപ്രിയയുടെ അച്ഛന്‍ ശിവജി പറയുന്നു.
പെണ്‍കുട്ടിയെ കാണാതായതിനെകുറിച്ച് അച്ഛന്‍ ശിവജി ഫേസ്‌ബുക്കില്‍ കുറിച്ചത് ഇങ്ങനെ
എന്റെ മകള്‍ വിഷ്ണുപ്രിയ 17വയസ്സ് ;ഷൊര്‍ണുര്‍ വഴി മംഗലാപുരം പോകുന്ന ട്രെയിനില്‍ ഉണ്ടായിരുന്നു 6മണിക്ക് കോഴിക്കോട് എത്തേണ്ട ട്രെയിന്‍ ആണ് അവള്‍ വീട്ടില്‍ എത്തിയിട്ടില്ല സ്റ്റേഷനില്‍ പരാതി പെട്ടിട്ടുണ്ട് നീല ചുരിദാര്‍ ആണ് ധരിചിരിക്കുന്നത്. വിവരം കിട്ടുന്നവര്‍ അറിയിക്കുക phn: sivaji 9605964319..sahre ചെയ്യുക.
യാത്രക്കിടെ വിഷ്ണുപ്രിയയുടെ കയ്യില്‍ ഫോണ്‍ കരുതിയിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ എറണാകുളത്ത് നിന്ന് വയനാട് വരെ സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടി കൈയില്‍ മൊബൈല് ഫോണ്‍ കരുതാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്.
പെണ്‍കുട്ടിയ വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് കണ്ടു എന്ന് പറയുന്നു. എന്നാല്‍ ഒപ്പം ആരെങ്കിലും ഉണ്ടായിരുന്നു എന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. പെണ്‍കുട്ടി ഒളിച്ചോടി ആകരുടെയെങ്കിലും കൂടെ പോയി എന്ന പ്രചരിപ്പിക്കുന്നവര്‍ പോലുമുണ്ടെന്നും പിതാവ് ശിവജി പറയുന്നുണ്ട്.
എന്നാല്‍ ആരുടേയും കൂടെ പെണ്‍കുട്ടി പോയി എന്ന് വിശ്വസിക്കാന്‍ ബന്ധുക്കള്‍ തയ്യാറല്ല. അവള്‍ മിടുക്കിയും ബോള്‍ഡജുമാണ്.
ആരൈങ്കലും ഇഷ്ടമാണ് ഒപ്പം പോവുകയാണ് എങ്കില്‍ അത് പറയാനുള്ള ധൈര്യം അവള്‍ക്കുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു.
അതുകൊണ്ട് തന്നെയാണ് പെണ്‍കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചോ അല്ലെങ്കില്‍ അപകടത്തില്‍ പെട്ടോ എന്ന് വീട്ടുകാര്‍ സംശയിക്കുന്നതും.
സംഭവ ദിവസം ഒരു കോളു പോലുമുണ്ടായില്ല. എവിടെയാണ് എന്നത് സംബന്ധിച്ച് ഒരു വിവരമില്ലെന്നും സഹോദരി പറഞ്ഞു.
സംഭവം നടന്ന് രണ്ട് ദിവസം പിന്നിടുമ്ബോഴും പൊലീസിന്റെ അന്വേഷണം കാര്യക്ഷമമായിട്ടില്ല. രാഷ്ട്രീയ ഇടപെടലിലൂടെ കാര്യങ്ങള്‍ വേഗത്തിലാക്കാന്‍ ബന്ധുക്കള്‍ ശ്രമിക്കുന്നുണ്ട്.
വിഷ്ണുപ്രിയയെ കാണാതായതിന് പിന്നാലെ മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ എത്തിയിരുന്നു. പരിചയക്കാരനായ ഒരു ചെറുപ്പക്കാരനുമായുള്ള പെണ്‍കുട്ടിയുടെ ബന്ധം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.
അയാളുടെ വീട്ടില്‍ പോയി വിവരങ്ങള്‍ തേടിയ ശേഷമാണ് ബന്ധുക്കളില്‍ നിന്നും പൊലീസ് പരാതി എഴുതി വാങ്ങിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്ന കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
ചോറ്റാനിക്കരയില്‍ നിന്നും പുറപ്പെട്ട ശേഷമാണ് പെണ്‍കുട്ടിയെ കാണാതായത് എന്നതുകൊണ്ട് അവിടുത്തെ പൊലീസിനാണ് കേസിന്റെ അന്വേഷണ ചുമതല. മീനങ്ങാടി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതി ചോറ്റാനിക്കര പൊലീസിന് കൈമാറി.