എന്റെ ഈ തിരിച്ചുവരവിന് പിന്നിൽ ഒരു കരുത്തയായ വനിതയുണ്ട്; വെളിപ്പെടുത്തലുമായി വാർണർ

22

പന്ത് ചുരുണ്ടൽ വിവാദത്തിൽ ശിക്ഷിക്കപ്പെട്ടുവെങ്കിലും ഓസ്ട്രേലിയൻ ടീമിലേക്ക് ശക്തമായി തിരിച്ചുവരാൻ തന്നെ പ്രാപ്തനാക്കിയത് ഭാര്യയുടെ കാൻഡിസിന്റെ സമീപനമാണെന്ന് സൂപ്പർതാരം ഡേവിഡ് വാർണർ.

വിലക്ക് വന്ന ശേഷം ഭാര്യയിൽ നിന്നും ശക്തമായ പിന്തുണ ലഭിച്ചു. ടീമിലേക്ക് തിരിച്ചെത്താനുള്ള പ്രോത്സാഹനം നൽകിയത് അവളാണ്.

Advertisements

വിലക്കിന്റെ ആദ്യ പന്ത്രണ്ട് ആഴ്ചകളിൽ കിടക്കയിൽ നിന്നും പോലും എന്നെ പുറത്താക്കി. പരിശീലനവും ഫിറ്റ്നസും കാത്ത് സൂക്ഷിക്കുന്നതിലായിരുന്നു ശ്രദ്ധ.

പറ്റാവുന്ന വിധം ഓടാനും പരിശീലനം ചെയ്യാനും എന്നും പറയും. അന്താരാഷ്ട്ര മത്സരങ്ങൾക്കായി തയ്യാറെടുത്ത് കൊണ്ടിരിക്കാൻ ഭാര്യ എപ്പോഴും പറഞ്ഞിരുന്നു.

കഠിനാധ്വാനം ചെയ്യിച്ച് ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കാനുള്ള കരുത്ത് നേടിത്തന്നു.

നിശ്ചയദാർഢ്യവും അച്ചടക്കവുമുള്ള ഭാര്യയാണ് തന്റെ കരുത്ത്. നിസ്വാർഥയായ ഒരു കരുത്തയായ വനിത കൂടിയാണ് കാൻഡിസ്.

ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ കുറിച്ച സെഞ്ചുറി നേട്ടത്തിന്റെ എല്ലാ ക്രഡിറ്റും ഭാര്യയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്നും വാർണർ പറഞ്ഞു.

Advertisement