കെഎസ്ആര്‍ടിസി യാത്രക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച സ്വകാര്യ ബസ് ജീവനക്കാരെ മുണ്ടുമടക്കികുത്തി സിനിമാസ്‌റ്റെലില്‍ തല്ലിയോടിച്ച് ഹീറോയായി അഞ്ജാതന്‍, രക്ഷകനായി അവതരിച്ച ‘ആ ഹീറോ’ ചേട്ടനെ തിരഞ്ഞ് നാട്ടുകാര്‍

37

കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ സ്വകാര്യ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മര്‍ദ്ദനത്തില്‍ നിന്നും കെഎസ്ആര്‍ടിസി യാത്രക്കാരനെ രക്ഷിച്ച് ഹീറോയായ വ്യക്തിയെ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ തേടുന്നത്.

കഴിഞ്ഞ ദിവസം വൈകുന്നേരം തളിപ്പമ്പില്‍ കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാരാണ് കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ മര്‍ദ്ദിച്ചത്. തളിപ്പറമ്പ് ബസ് സ്റ്റോപ്പില്‍ വച്ച് സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുമായി തര്‍ക്കിച്ചതിനെ യാത്രക്കാരന്‍ ചോദ്യം ചെയ്തപ്പോഴായിരുന്നു ക്രൂരമായ മര്‍ദനം ഏല്‍ക്കേണ്ടി വന്നത്.

Advertisements

മര്‍ദ്ദനം നടക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ ഇടപെട്ട് സ്വകാര്യ ബസ് ജീവനക്കാരെ പിടിച്ചു മാറ്റി യാത്രക്കാരനെ രക്ഷിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതില്‍ ഒരാള്‍ ബലമായി മര്‍ദ്ദിക്കുന്നതിന് നേതൃത്വം നല്‍കിയ സ്വകാര്യ ബസ് ജീവനക്കാരനെ പിടിച്ചു മാറ്റുകയായിരുന്നു.

മര്‍ദ്ദനം തുടര്‍ന്ന ജീവനക്കാരനെ കഴുത്തിന് കുത്തിപ്പിടിച്ച് പിടിച്ചുമാറ്റുന്ന വ്യക്തിയുടെ പ്രവര്‍ത്തിയാണ് സോഷ്യല്‍മീഡിയയെ അദ്ദേഹത്തിന്റെ ആരാധകരാക്കിയത്. സംഭവം നടക്കുന്ന സമയത്ത് സമീപത്തു ഹോംഗാര്‍ഡുമാര്‍ ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും പരാതിയുണ്ടായിരുന്നു. അതിനിടയിലാണ് രക്ഷകനായി നാട്ടുകാര്‍ അവതരിച്ചത്.

Advertisement