ദുബായ്: യുഎഇയിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമയായ മലയാളി ദുബായില്‍നിന്ന് മുങ്ങി. അജ്മാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മാനേജിങ് ഡയറക്ടര്‍റാണ് ആരോടും പറയാതെ നാടു വിട്ടത്.
3000ത്തോളം ജീവനക്കാരെ പെരുവഴിയിലാക്കിയാണ് ഇയാള്‍ മുങ്ങിയത്. പെട്ടന്നാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ശാഖകളെല്ലാം അടച്ചുപൂട്ടേണ്ടിവന്നത്.
ഇതോടെ 250 കോടി ദിര്‍ഹത്തിന്റെ ബാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്. ഹൈപ്പര്‍മാക്കറ്റിലേക്ക് ഭക്ഷ്യ സാധനങ്ങള്‍ ഉള്‍പ്പടെ നല്കുന്ന ഏജന്‍സികള്‍ക്ക് കോടികണക്കിന് ദിര്‍ഹമാണ് നല്‍കാനുള്ളത്.
കൂടാതെ രണ്ടുമാസമായി ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കുന്നില്ല. സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഏജന്‍സിയുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അബുദാബിയിലേത് ഒഴികെ മറ്റ് എമിറേറ്റ്സുകളിലായി വ്യാപിച്ചുകിടക്കുന്ന 22 ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ 16 എണ്ണമാണ് അടച്ചുപൂട്ടിയത്. നാലെണ്ണം മറ്റൊരു ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. അല്‍ മനാമ ഗ്രൂപ്പിന്റെ പ്രധാന ഓഫീസ് നവംബര്‍ അവസാനം അടച്ചുപൂട്ടിയിരുന്നു.
എന്നാല്‍ ഇന്നുവരെ അതായത് 40 വര്‍ഷമായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന അല്‍ മനാമ ഹൈപ്പര്‍മാര്‍ക്കറ്റില്‍നിന്ന് നല്ല പ്രവര്‍ത്തനമാണ് കസ്റ്റമേഴഅസിന് ലഭിച്ചിട്ടുള്ളത്.
ഒരുതവണ പോലും നല്‍കേണ്ട പണം വൈകുകയും ചെക്ക് ബൗണ്‍സ് ആകുകയോ ചെയ്തിട്ടില്ല. എന്നാല്‍ ജൂണ്‍ മാസം മുതല്‍ പണം കൃത്യമായി ലഭിക്കാതെ വന്നു.
എന്നാല്‍ ഇത്രയും കാലം കൃത്യമായ ഇടപാടായതിനാല്‍ അവരെ അവിശ്വസിച്ചില്ലെന്ന് മുട്ടയും കോഴിയറച്ചിയും വിതരണം ചെയ്യുന്ന അല്‍ ജസിറ പൗള്‍ട്രി ഫാം ഉടമ പികെ കുട്ടി പറയുന്നു.
നവംബര്‍ അവസാനം അവരുടെ അസ്ഥാനത്തെ ഓഫീസ് പൂട്ടിയതോടെയാണ് എംഡി യുഎഇയില്‍നിന്ന് മുങ്ങിയ വിവരം അറിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു. അല്‍ മനാമ ഗ്രൂപ്പ് കേരളത്തിലെ കൊല്ലത്തും ഹൈപ്പര്‍ മാര്‍ക്കറ്റും ടെക്സറ്റയില്സും നടത്തിവരുന്നുണ്ട്.