കൊച്ചി: പലപ്പോഴും ബൈക്ക് യാത്രക്കാര്‍ക്ക് പൊലീസുകാരുടെ വാഹന പരിശോധന പേടിപ്പെടുത്തുന്ന അനുഭവമാകാറുണ്ട്. ചില ഉദ്യോഗസ്ഥരുടെ മനോഭാവവും അവരുടെ പെരുമാറ്റവുമാണ് ഇതിനു കാരണം.
എന്നാല്‍ എല്ലാ ഉദ്യോഗസ്ഥരും അങ്ങനെ അല്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ.
അതിരപ്പിള്ളിയിലേക്ക് ബൈക്കുകളില്‍ ട്രിപ്പിനു പോകുകയായിരുന്ന ഒരുകൂട്ടം യുവാക്കളെ പരിശോധിച്ച ഉദ്യോഗസ്ഥനിലെ ‘നന്മ’ പുറത്തുവിട്ടിരിക്കുകയാണ് യുവാക്കള്‍.
കൂട്ടത്തിലുള്ള ഒരു റൈഡറുടെ ഹെല്‍മറ്റിലെ ഗോപ്രോ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.
യാത്രാമധ്യേ ട്രാഫിക് പൊലീസിന്റെ പട്രോളിംഗ് വാഹനം ഇവരുടെ അരികിലെത്തുന്നത് വീഡിയോയില്‍ കാണാം. ജീപ്പില്‍ എസ്ഐയും ഉണ്ടായിരുന്നു.
യുവാക്കളോട് നമ്പര്‍ പ്ളേറ്റ് ഘടിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് എസ്ഐ കൂടുതലും സംസാരിച്ചത്.
പിന്നീട് എവിടെ നിന്നും വരുന്നു, എങ്ങോട്ടു പോകുന്നു എന്നൊക്കെയുള്ള ചോദ്യങ്ങളും ചോദിച്ചു. അവസാനമാണ് യുവാക്കളെ അമ്പരപ്പിച്ച അദ്ദേഹം ആ ചോദ്യം വന്നത്.
നിങ്ങള്‍ വല്ലതും കഴിച്ചോ? ഒരു പോലീസ് ഓഫീസറുടെയടുത്തു നിന്നും ഇത്തരത്തില്‍ വാത്സല്യം നിറഞ്ഞൊരു ചോദ്യം കേട്ട് അമ്ബരക്കുന്ന യുവാക്കളെ വീഡിയോയില്‍ കാണാം.
ആലുവ ട്രാഫിക് എസ്ഐ കബീര്‍ ആണ് വീഡിയോയിലെ താരമെന്നാണ് കമന്റുകള്‍ നല്കുന്ന സൂചന.
വീഡിയോ കാണാം