കൊല്ലം ആലപ്പാട് പ്രദേശത്തിന് വേണ്ടി നടന്‍ ടോവിനോ തോമസ് നിരാഹാരം കിടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

25

കൊല്ലം: അതിരൂക്ഷമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്ന തരത്തില്‍ കരിമണല്‍ ഖനനം തുടരുന്ന കൊല്ലം ജില്ലയിലെ ആലപ്പാട്ടെ പ്രദേശവാസികള്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ സിനിമാ താരങ്ങള്‍ രംഗത്ത് എത്തുകയാണ്.

Advertisements

പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങായത് മല്‍സ്യ ബന്ധന തൊഴിലാളികളാണ്. എന്നാല്‍ ആലപ്പാട് എന്ന ഗ്രാമം ഇല്ലാതാകുമ്പോള്‍ പലരും നിശബ്ദത പാലിക്കുകയാണ് .

കടുത്ത കരിമണല്‍ ഖനനം ഒരു നാടിനു തന്നെ അന്ത്യമൊരുക്കുമ്പോള്‍ ഇതിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ടോവിനോ തോമസ്. പ്രളയത്തില്‍ കേരളം വളഞ്ഞപ്പോള്‍ സജീവമായി ദുരിതാശ്വാസ പ്രവര്‍ത്തങ്ങളില്‍ ടോവിനോ പങ്കെടുത്തിരുന്നു.

ഇപ്പോള്‍ ആലപ്പാടിനായും ടോവിനോ രംഗത്ത് എത്തിയിരിക്കുകയാണ്. ഇവര്‍ക്ക് പിന്തുണ നല്‍കി നിരാഹാര സമരത്തില്‍ ടോവിനോയും പങ്കെടുക്കുമെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ടോവിനോ തോമസിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ല. വാര്‍ത്തയില്‍ സത്യമുണ്ടോ എന്ന് അറിയാന്‍ ടോവിനോ തോമസിനെ ടെലിഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ടോവിനോക്ക് പിന്നാലെ സണ്ണി വെയ്നും ആലപ്പാടിന് പിന്തുണ അറിയിച്ചിട്ടുണ്ട്.

Advertisement