നാളെ കേരളത്തില്‍ ബിജെപിയുടെ സംസ്ഥാന ഹര്‍ത്താല്‍

29

ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരത്തിന്റെ സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാശ്രമം നടത്തിയ ആള്‍ മരിച്ചതിനെ തുടര്‍ന്ന് നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല തീത്ഥാടകരെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുമെന്ന് ബിജെപി നേതാവ് എംടി രമേശ് അറിയിച്ചു.

ആത്മഹത്യാശ്രമം നടത്തിയ കുട്ടനാട് മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് മരിച്ചത്. സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന പന്തലിന് എതിര്‍വശത്ത് വെച്ചാണ് ഇയാള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചതും തീകൊളുത്തിയതും. ആരോഗ്യാവസ്ഥ വഷളായി എ. എന്‍ രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സി.കെ പത്മനാഭന്‍ നിരാഹാര സമരം ഏറ്റെടുത്തത്.

Advertisements

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്കാണ് സംഭവം. വേണുഗോപാലന്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇയാള്‍ക്ക് 70 ശതമാനം പൊള്ളലേറ്റതായി മെഡിക്കല്‍ കോളജ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്ന.

സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും സമരപ്പന്തലിലുണ്ടായിരുന്നു. വേണുഗോപാലന്‍ പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പൊലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തിയിരുന്നു.

പ്രവര്‍ത്തകരുടെയും പൊലീസിന്റെയും സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു

Advertisement