തൃശൂര്‍: എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ തൃശൂര്‍ ചിയ്യാരത്ത് തീകൊളുത്തി കൊലപ്പെടുത്താന്‍ യുവാവിനു പ്രേരണയായതു കഴിഞ്ഞമാസം 12 നു തിരുവല്ലയില്‍ നടന്ന സമാനസംഭവമെന്നു സംശയം.
ചിയ്യാരം വത്സലാലയത്തില്‍ നീതു(22)വിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വടക്കേക്കാട് കല്ലൂക്കാട്ട് വീട്ടില്‍ നിതീഷ് (28), തിരുവല്ല കൊലപാതകത്തിന്റെ പത്രവാര്‍ത്തകളും ഫോട്ടോകളും മൊെബെല്‍ ഫോണില്‍ സൂക്ഷിച്ചിരുന്നതായാണു സൂചന.
ഇരുവരും ബൈക്കില്‍ യാത്ര ചെയ്യുന്ന ടിക്ടോക് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ െവെറലായി. നീതു ഓടിക്കുന്ന ബൈക്കില്‍ നിതീഷ് ഇരിക്കുന്ന ദൃശ്യമാണു പുറത്തുവന്നത്.
ടിക്ടോക് ഉള്‍പ്പെടെ സാമൂഹികമാധ്യമങ്ങളുടെ അമിതസ്വാധീനമാണോ കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ് സംശയിക്കുന്നു.
നീതുവിന്റെ ഫോണില്‍ കണ്ട ഒരു സന്ദേശമാണു നിതീഷിനെ ക്ഷുഭിതനാക്കിയതെന്നും പറയപ്പെടുന്നു. ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നിതീഷ് മൂന്നുദിവസമായി വീട്ടിലും അസ്വസ്ഥനായിരുന്നു.
നീതുവുമായി പ്രണയത്തിലായിരുന്നെന്നാണു പ്രതി പോലീസിനു നല്‍കിയ മൊഴി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെതന്നെയാണു പ്രതി നീതുവിന്റെ വീട്ടിലെത്തിയത്.
തീ കൊളുത്താന്‍ െലെറ്റര്‍ ഉള്‍പ്പെടെ കരുതിയിരുന്നു. ഫെയ്സ്ബുക് മുഖേനയാണു നീതുവും നിതീഷും പരിചയപ്പെട്ടതെന്നു സുഹൃത്തുക്കള്‍ പറയുന്നു.
നിതീഷ് കൊച്ചിയില്‍ ഐടി ഉദ്യോഗസ്ഥനാണ്. ഇയാള്‍ പലപ്പോഴും നീതുവിന്റെ വീട്ടിലെത്തിയിരുന്നു. നിതീഷിന്റെ അമ്മയെ നീതുവും ഫോണില്‍ വിളിച്ചിരുന്നു.
യാത്രയിലുള്ള താത്പര്യമാണ് ഇരുവരെയും ഉറ്റസുഹൃത്തുക്കളാക്കിയത്. എന്നാല്‍, ഇവരുടെ ബന്ധം ഉലയാനുള്ള കാരണം വ്യക്തമല്ല.
മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ നീതു മറ്റൊരാളുമായി അടുത്തതിലുള്ള പ്രതികാരമാണു കൊലപാതകമെന്നാണു പ്രതിയുടെ മൊഴി. പ്രണയ പരാജയമാണു കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്നു നിതീഷ് പോലീസിനു മൊഴി നല്‍കി.
ഒരുവട്ടം കൂടി സംസാരിച്ചു നോക്കാമെന്ന ധാരണയിലാണു കഴിഞ്ഞദിവസം നീതുവിന്റെ വീട്ടിലെത്തിയതെന്നു നിതീഷ് മൊഴിനല്‍കിയിട്ടുണ്ട്.
പോലീസ് കേസും ഇതിന്റെ അടിസ്ഥാനത്തിലാണ്. വിവാഹക്കാര്യം സംസാരിച്ചെങ്കിലും നീതുവിന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നു നിതീഷ് പറയുന്നു. ഇതിനിടെയാണ് ഇരുവരും അകന്നത്.
പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഇന്നലെ രാവിലെ എട്ടിനു മൃതദേഹം വീട്ടിലെത്തിച്ചു സംസ്‌കാരം നടത്തി. മന്ത്രി സി രവീന്ദ്രനാഥ്, മേയര്‍ അജിത വിജയന്‍ ഉള്‍പ്പെടെ അന്ത്യോപചാരമര്‍പ്പിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതി വടക്കേക്കാട് കല്ലൂക്കാട്ട് വീട്ടില്‍ നിതീഷിനെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.