ഫോട്ടോ മാത്രം കണ്ട് വിവാഹം ഉറപ്പിച്ചു; പക്ഷേ നേരില്‍ കണ്ട വധു വിവാഹത്തലേന്ന് കല്യാണത്തില്‍ നിന്ന് പിന്മാറി, തൊടുപുഴയില്‍ നടന്നത് ഇങ്ങനെ

124

തൊടുപുഴ: കല്യാണത്തിന്റെ തലേദിവസം വധു പിന്മാറിയതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയ യുവാവ് പൊലീസില്‍ പരാതി നല്‍കി.

തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തില്‍ നിന്നാണ് യുവതി നാടകീയമായി പിന്മാറിയത്. വിദേശത്തായിരുന്ന യുവാവ് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്.

Advertisements

യുവാവിന്റെ ഫോട്ടോ മാത്രം കണ്ടാണ് വിവാഹം ഉറപ്പിച്ചതെന്നും യുവാവിനെ കുറിച്ച് കൂടുതല്‍ വിവവരങ്ങള്‍ അറിയിച്ചിരുന്നില്ലെന്നും വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു.

തൊടുപുഴയില്‍ വിവാഹത്തിനുളള എല്ലാ ഒരുക്കങ്ങളും തയ്യാറാക്കിയിരുന്ന ശേഷമാണ് വധു പിന്മാറിയത്. യുവാവിന് ശബ്ദവൈകല്യം ഉണ്ടെന്ന കാര്യം വരന്റെ വീട്ടുകാര്‍ മറച്ചുവച്ചുവെന്നാണ് ആക്ഷേപം.

ഇരു വീട്ടുകാരും തമ്മില്‍ സംസാരിച്ച് കാര്യങ്ങള്‍ തീരുമാനമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിവാഹത്തിന് ഇല്ലെന്ന് യുവതി തീരുമാനിച്ചതോടെ യുവാവ് പരാതിയുമായി തൊടുപുഴ പൊലീസിനെ സമീപിക്കുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് വിവാഹത്തില്‍ നിന്നും പിന്മാറുന്ന വിവരം യുവതി അറിയിച്ചത്. അപ്പോഴേക്കും എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു.

യുവാവിന്റെ വീട്ടുകാര്‍ അനുനയ നീക്കത്തിന് ശ്രമം നടത്തിയെങ്കിലും ഫലം കാണാതെ വന്നതിനെ തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

എന്നാല്‍ യുവതിക്ക് സമ്മതമില്ലാതെ വിവാഹം നടത്താന്‍ കഴിയില്ലെന്ന് വന്നതോടെ അന്വേഷിച്ച് നടപടി എടുക്കാമെന്ന് പൊലീസ് അറിയിച്ചു.

വിവാഹം മുടങ്ങിയെങ്കിലും ഇന്നലെ തൊടുപുഴയിലെ വിവാഹ ഹാളില്‍ സദ്യ ഒരുക്കിയിരുന്നു. വിവാഹം മുടങ്ങിയത് അറിയാതെ എത്തിയവര്‍ പിന്നീട് മടങ്ങിപ്പോവുകയായിരുന്നു.

Advertisement