അപകടത്തില്‍പ്പെട്ട് മരണത്തോടു മല്ലടിച്ചയാളുടെ ജീവന്‍ രക്ഷിക്കാന്‍ നോക്കാതെ മാല മോഷ്ടിക്കാന്‍ ശ്രമം; തിരുവനന്തപുരത്ത് നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

23

തിരുവനന്തപുരം: ആ​ണ്ടൂ​രി​ല്‍ അ​പ​ട​ക​ത്തി​ല്‍​പ്പെ​ട്ട ഓ​ട്ടോ​ഡ്രൈ​വ​റാ​യ പാ​ള​യം പ​ടി​ഞ്ഞാ​റ്റി​ന്‍​ക​ര പ​ന​യ്ക്ക​ച്ചാ​ലി​ല്‍ ടോം ​ജോ​സി​ന്‍റെ (ബി​ജു 47) ക​ഴു​ത്തി​ലെ മാ​ല പ​റി​ക്കാ​ന്‍ മ​നു​ഷ്യ​ത്വ​മി​ല്ലാ​ത്ത​യാ​ളു​ടെ ശ്ര​മം. ഓ​ട്ടോ ടി​പ്പ​ര്‍ ലോ​റി​യി​ലി​ടി​ച്ച് ജീ​വ​നാ​യി പി​ട​യു​ന്ന മ​നു​ഷ്യ​ന്‍റെ മു​ഖ​ത്തെ ദൈ​ന്യ​ത കാ​ണാ​നു​ള്ള ഹൃ​ദ​യ​വി​ശാ​ല​ത​യി​ല്ലാ​ത്ത​ കാ​പാ​ലി​ക​ന്‍ എ​ന്ന​ല്ലാ​തെ മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ​യാ​ളി​നെ അ​വി​ടെ ഓ​ടി​ക്കൂ​ടി​യ​വ​ര്‍​ക്കു വി​ശേ​ഷി​പ്പി​ക്കാ​നാ​കു​മാ​യി​രു​ന്നി​ല്ല. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു നാ​ടി​നെ ന​ടു​ക്കി​യ അ​പ​ക​ടം.

Advertisements

കോ​ഴ – പാ​ലാ റൂ​ട്ടി​ല്‍ കോ​ഴി​ക്കൊ​മ്പ് എ​സ്എ​ന്‍​ഡി​പി ഗു​രു​മ​ന്ദി​ര​ത്തി​നു മു​ന്നി​ല്‍​വ​ച്ചാ​ണ് ബി​ജു ഓ​ടി​ച്ച ഓ​ട്ടോ എ​തി​രേ വ​ന്ന ടോ​റ​സ് ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. വ​ലി​യ ശ​ബ്ദം കേ​ട്ട് നാ​ട്ടു​കാ​രും ആ ​വ​ഴി പോ​യ​വരും ഓ​ടി​യെ​ത്തി. എ​ന്നാ​ല്‍, ബൈ​ക്കി​ല്‍ വ​ന്ന ഒ​രു യു​വാ​വ് ബി​ജു​വി​നെ വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തി​നു പ​ക​രം ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ക്കാ​നാ​ണ്തു​നി​ഞ്ഞ​തെന്ന് നാട്ടുകാർ പറഞ്ഞു.

എ​ന്നാ​ല്‍, നി​ര​വ​ധി ആ​ള്‍​ക്കാ​ര്‍ ഓ​ടി​യെ​ത്തി​യ​തി​നാ​ല്‍ യു​വാ​വ് ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​ണു​ണ്ടാ​യ​ത്. മാലയിൽ നിറയെ രക്തമായിരുന്നു അപ്പോൾ. ഇയാൾ ആരാണെന്ന് അറിയില്ലെന്ന് സംഭവസ്ഥലത്ത് കൂടിയവർ പറഞ്ഞു. ത​വി​ടു​പൊ​ടി​യാ​യ ഓ​ട്ടോ​യ്ക്കു​ള്ളി​ല്‍​നി​ന്ന് വ​ള​രെ ബ​ദ്ധ​പ്പെ​ട്ടാ​ണ് ബി​ജു​വി​നെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബി​ജു​വി​ന്‍റെ ക​ഴു​ത്ത് അ​റ്റു​പോ​കാ​റാ​യ നി​ല​യി​ലാ​യി​രു​ന്നു. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ബി​ജു മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​യു​ടെ ആ​ക്‌​സി​ല്‍ ഒ​ടി​ഞ്ഞ് നി​യ​ന്ത്ര​ണം​വി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത മ​തി​ലി​നോ​ടു ചേ​ര്‍​ത്ത് ടോ​റ​സ് നി​ര്‍​ത്തി​യെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്നു. പാ​ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ് മോ​ര്‍​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം വീ​ട്ടു​കാ​ര്‍​ക്ക് വി​ട്ടു​ന​ല്‍​കി. നാ​ട്ടു​കാ​ര്‍​ക്ക് ഏ​റെ പ്രി​യ​ങ്ക​ര​നാ​യ​രു​ന്ന ബി​ജു​വി​ന്‍റെ മ​ര​ണം നാ​ട്ടു​കാ​രെ ദുഃഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്കു​ക​യാ​ണ്.

രാ​വി​ലെ ആ​ണ്ടൂ​ര്‍ പ്ര​ദേ​ശ​ത്തെ മി​ക്ക വീ​ടു​ക​ളി​ലും പാ​ല്‍ എ​ത്തി​ച്ചു​കൊ​ടു​ത്തി​രു​ന്ന​ത് ബി​ജു​വാ​യി​രു​ന്നു. കോ​ഴി​ക്കൊ​മ്പ് സൊ​സൈ​റ്റി​യി​ലെ പാ​ല്‍ വി​ത​ര​ണ​ക്കാ​ര​നാ​യി​രു​ന്നു അ​ദ്ദേ​ഹം. മൃ​ത​ദേ​ഹം ഇ​ന്നു​രാ​വി​ലെ കോ​ഴി​ക്കൊ​മ്പി​ലെ ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ല്‍ സ​ജ്ജീ​ക​രി​ച്ച പ​ന്ത​ലി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​വ​ച്ചു. നി​ര​വ​ധി ആ​ള്‍​ക്കാ​രാ​ണ് അ​ന്തി​മോ​പ​ചാ​ര​മ​ര്‍​പ്പി​ച്ച​ത്.

തു​ട​ര്‍​ന്ന് വി​ലാ​പ​യാ​ത്ര​യാ​യി ബി​ജു​വി​ന്‍റെ വ​സ​തി​യി​ലെ​ത്തി​ച്ചു. അ​വി​ടെ​യും നി​ര​വ​ധി പേ​ര്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കു​ക​യാ​ണ്.സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ്് 4ന് ​പാ​ള​യം സെ​ന്‍റ് മൈ​ക്കി​ള്‍​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ ന​ട​ക്കും. ഭാ​ര്യ ബി​ന്ദു (ചാ​വ​റ സ്‌​കൂ​ള്‍ സ്റ്റാ​ഫ്), രാ​മ​പു​രം വ​ട​ക്കേ​കു​രീ​ക്കാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജി​ബി​ന്‍ പി. ​ടോം (വൈ​ദി​ക വി​ദ്യാ​ര്‍​ഥി), ജ​റി​ന്‍ പി ​ടോം. മാ​താ​വ് -ചി​ന്ന​മ്മ.

Advertisement