എനിക്ക് ഇഷ്ടം ഈ അവയവമാണ് നിങ്ങള്‍ക്കോ? തന്നോട് അശ്ലീലം പറഞ്ഞ ഞരമ്പു രോഗിക്ക് ചുട്ടമറുപടി നല്‍കി നടി തപ്സി

92

സോഷ്യല്‍ മീഡിയയില്‍ തനിക്ക് എതിരെ അശ്ലീല കമന്റിട്ട സൈബര്‍ ഞരമ്പു രോഗിക്ക് ചുട്ടമറുപടി നല്‍കി നടി തപ്സി പന്നു.

നിങ്ങളുടെ ശരീര ഭാഗങ്ങള്‍ എനിക്കിഷ്ടമാണെന്നു കമന്റിട്ട വ്യക്തിയ്ക്കാണ് തപ്സി കുറിക്കു കൊള്ളുന്ന മറുപടി നല്‍കിയത്. അകു പാണ്ഡ്യ എന്നയാളാണ് ട്വിറ്ററില്‍ അശ്ലീല കമന്റിട്ടത്.

Advertisements

ഇയാളുടെ കമന്റും അതിനു നല്‍കിയ മറുപടിയും ചേര്‍ത്തായിരുന്നു തപ്സിയുടെ ട്വീറ്റ്.

നിങ്ങളുടെ ശരീര ഭാഗങ്ങള്‍ എനിക്കിഷ്ടമാണെന്നായിരുന്നു അകു പാണ്ഡ്യ എന്ന വ്യക്തിയുടെ കമന്റ്. ‘വൗ..എനിക്കും എന്റെ ശരീരഭാഗങ്ങള്‍ ഏറെ ഇഷ്ടമാണ്. നിങ്ങള്‍ക്കു ഏതു ഭാഗമാണ് ഇഷ്ടം. എനിക്ക് സെറിബ്രമാണ് ഇഷ്ടം.. എന്നായിരുന്നു തപ്സിയുടെ മറുപടി.

നടിയുടെ മറുപടിയെ പിന്താങ്ങി നിരവധി പേര്‍ കമന്റുകളുമായി രംഗത്തു വന്നു. ഇതിനു മുമ്പും മോശം കമന്റുകളോട് തപ്സി പ്രതികരിച്ചിട്ടുണ്ട്.

നടികള്‍ ആദ്യമായല്ല ഇത്തരം ഞരമ്പുരോഗികളെ വെളിപ്പെടുത്തുന്നത്. നേരത്തെ നടി മീരാ നന്ദന്‍, നേഹ സക്സേന, ഗായിക അമൃത തുടങ്ങിയവരും ഒടുവിലായി സീരിയല്‍ നടി ഗായത്രി അരുണും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു.

രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്നായിരുന്നു ഗായത്രിക്ക് വന്ന അശ്ലീല സന്ദേശം.

തനിക്ക് വന്ന സന്ദേശവും ഇയാളുടെ പ്രൊഫൈലിന്റെ ലിങ്കുമുള്‍പ്പെടെ പങ്കുവെച്ച ഗായത്രി താങ്കളുടെ അമ്മയുടെയും പെങ്ങളുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കാമെന്നാണ് കുറിച്ചത്.

Advertisement