മുകേഷും കുടുങ്ങി; താരത്തിന് എതിരെ ഗുരുതര ലൈംഗിക ആരോപണവുമായി യുവതി

32

മീ ടൂ ക്യാമ്പെയിനില്‍ കുടുങ്ങി നടനും എംഎല്‍എയുമായ മുകേഷും. ട്വിറ്ററിലൂടെയാണ് ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തകയായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ മുകേഷ് തന്നോട് മോശമായി പെരുമാറിയെന്നാണ് മീ ടു ക്യാമ്പെയിനിലൂടെ ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്.

Advertisements

തനുശ്രീ ദത്ത ബോളിവുഡില്‍ ഉയര്‍ത്തി വിട്ട മീടു വിവാദങ്ങളുടെ ചുവടുപിടിച്ച് മലയാളത്തിലും വെളിപ്പെടുത്തലുകളുണ്ടാകുകയാണ്.

അടൂര്‍ ഭാസി തന്നോട് മോശമായി പെരുമാറിയെന്ന കെ പി എസി ലളിതയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടനും എംഎല്‍എയുമായ മുകേഷ് തന്നോട് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന് വെളിപ്പെടുത്തി കാസ്റ്റിങ് ഡയറക്ടര്‍ ടെസ്സ് ജോസഫ് രംഗത്ത്. 19 വര്‍ഷം മുമ്പത്തെ സംഭവമാണ് ഇപ്പോള്‍ ടെസ് വെളിപ്പെടുത്തിയിരിക്കുന്നത്.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോഴാണ് ഈ സംഭവമുണ്ടായത്. തന്റെ മുറിയിലേക്ക് മുകേഷ് നിരവധി തവണ വിളിച്ചുവെന്നും ടെസ്സ് ട്വീറ്റ് ചെയ്തു. പിന്നീട് തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റുകയുണ്ടായെന്നും ടെസ്സ് ജോസഫ് പറഞ്ഞു.

തനിക്കന്ന് 20 വയസ്സായിരുന്നു പ്രായം. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി.

Advertisement