ഒടുവില്‍ ഗവാസ്‌കറും പറയുന്നു, ‘ധോണി ഉണ്ടായിരുന്നുവെങ്കില്‍!’

26

ഹാമിള്‍ട്ടണ്‍: ആരാധകര്‍ക്ക് പിന്നാലെ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറും പറയുന്നു, ധോണി ഉണ്ടായിരുന്നുവെങ്കില്‍!. ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തിലെ നാണംകെട്ട തോല്‍വിക്ക് പിന്നാലെയാണ് ഗവാസ്‌കര്‍ തന്റെ നിലപാട് അറിയിച്ചത്. ഇന്ത്യന്‍ ടീം ധോണിയെ മിസ് ചെയ്‌തെന്നായിരുന്നു ഗവാസ്‌കറിന്റെ അഭിപ്രായം.

Advertisements

നായകന്‍ വിരാട് കോഹ്‌ലിയും മുന്‍ നായകന്‍ എം.എസ്.ധോണിയുമില്ലാതെ ഇറങ്ങിയ ഇന്ത്യ 92 ന് പുറത്താകുകയായിരുന്നു. തുടര്‍ന്ന് 212 പന്ത് ബാക്കി വച്ച്‌ കിവിസ് കളി സ്വന്തമാക്കി.

അഞ്ച് വിക്കറ്റെടുത്ത ട്രെന്റ് ബോള്‍ട്ടാണ് ഇന്ത്യയുടെ നട്ടെല്ലൊടിച്ചത്. 21 റണ്‍സ് മാത്രമാണ് ബോള്‍ട്ട് വിട്ടു നല്‍കിയത്. ഈ ഘട്ടത്തില്‍ ധോണിയുടെ അനുഭവ സമ്ബത്ത് ഇന്ത്യക്ക് ഗുണമാകുമായിരുന്നു എന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

“എം.എസ്.ധോണിയുടെ അനുഭവ സമ്ബത്ത് ഇവിടെയാണ് സഹായമാവുക. അദ്ദേഹത്തിന് തന്റെ ഇന്നിങ്‌സ് വേഗത കൂട്ടാന്‍ പരിചയ സമ്ബത്ത് സഹായിക്കും.

വിക്കറ്റുകള്‍ നേരത്തെ വീഴുമ്ബോള്‍ ക്രീസില്‍ തന്നെ പിടിച്ചു നില്‍ക്കുന്ന കളിക്കാരനാണ് ധോണി. പതിയെ അവസാന ഓവറുകളിലേക്ക് എത്തുമ്ബോഴേക്കും വേഗം കൂട്ടും. ഒപ്പം മറുവശത്ത് ആരെങ്കിലും ഉണ്ടെങ്കില്‍ ഉറപ്പായും ധോണി സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് കൊണ്ടു പോവുമായിരുന്നു”

ഇന്നലത്തെ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്ബരയില്‍ മൂന്ന് തോല്‍വിക്ക് ശേഷം കിവീസ് വിജയ വഴിയില്‍ തിരികെ എത്തി. പരമ്ബര ഇന്ത്യ നേരത്തെ തന്നെ കരസ്ഥമാക്കിയിരുന്നു. പരുക്കു മൂലമാണ് ധോണി ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. കോഹ്‌ലിക്ക് വിശ്രമം അനുവദിക്കുകയായിരുന്നു.

Advertisement