മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ ആരെങ്കിലും ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായ പ്രകടനമോ വിമര്‍ശനമോ നടത്തിയാല്‍ അവര്‍ക്കെതിരെ ആദ്യം ശബ്ദം ഉയര്‍ത്തുന്നത് നടന്‍ സിദ്ദിഖ് ആണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ടുവരുന്ന രീതിയാണിത്.
സൂപ്പര്‍താരങ്ങളെ ചങ്കായി കൊണ്ടുനടക്കുന്ന സിദ്ദിഖ് പക്ഷേ ഇപ്പോള്‍ പണി കൊടുക്കുന്നത് മോഹന്‍ലാലിനാണ്. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ് സിദ്ദിഖിന്റെ ഓരോ പ്രവര്‍ത്തനവും എന്ന് അമ്മയിലെ തന്നെ ഒരു വിഭാഗം ആരോപിക്കുന്നു.
ഇപ്പോഴുള്ള വിവാദങ്ങളിലൊക്കെ മോഹന്‍ലാലിനെ ബലിയാടാക്കി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയരാനുള്ള സിദ്ദിഖിന്റെ ഗൂഢനീക്കങ്ങളാണെന്ന് മുതിര്‍ന്ന ഭാരവാഹികളില്‍ ഒരാള്‍ പറയുന്നു.
അമ്മയില്‍ പിളര്‍പ്പുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ തുടക്കം മുതല്‍ ദിലീപിനായി വാദിക്കുന്ന വ്യക്തി കൂടിയാണ് സിദ്ദിഖ്. താരസംഘടനയുടെ ‘കിരീടമില്ലാത്ത രാജാ’വായി ദിലീപിനെ വീണ്ടും അവരോദിക്കാനുള്ള നീക്കമാണ് സിദ്ദിഖ് മുഖേനെ നടത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, അതു തന്നെയാണ് സിദ്ദിഖിന്റെ ഉദ്ദേശമെന്നാണ് സൂചന.
മോഹന്‍ലാലിനെ തള്ളി പുറത്താക്കി പ്രസിഡന്റ് സ്ഥാനം സ്വന്തമാക്കിയാല്‍ ഭരണം ദിലീപിന് സ്വന്തമാക്കാന്‍ കഴിയും. പ്രത്യക്ഷത്തില്‍ അപ്പോള്‍ പ്രസിഡന്റ് സിദ്ദിഖ് ആകുമെങ്കിലും ചരട് മുഴുവന്‍ ദിലീപിന്റെ കയ്യിലാകും എന്നാണ് റിപ്പോര്‍ട്ട്.
സംഘടനയില്‍ നിന്ന് പുറത്തു പോകാതെ സിദ്ദിഖിന്റെ വാക്കുകള്‍ക്ക് ചുട്ട മറുപടിയുമായി ഡബ്ല്യുസിസി അംഗങ്ങളും രംഗത്തുവന്നാല്‍ അമ്മയിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമാകില്ലെന്ന് വ്യക്തമാണ്.