ശിഖർ ധവാൻ ഇനി ടീമിൽ ഇല്ല: ഋഷഭ് പന്തിനെ ടീമിൽ എടുത്തു

19

ലണ്ടൻ: ലോകകപ്പ് മൽസരത്തിനിടെ വിരലിന് പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ലോകകപ്പിൽ നിന്ന് പുറത്ത്.

ഇടതു തള്ളവിരലിനേറ്റ പരിക്കാണ് താരത്തിന് വില്ലനായത്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിനെ ഇതോടെ ധവാന് പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തി.

Advertisements

കഴിഞ്ഞ ഞായറാഴ്ച നടന്ന ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിനിടെയാണ് ധവാന്റെ വിരലിന് പരിക്കേറ്റത്.

ഓസീസ് താരം പാറ്റ് കമ്മിൻസിന്റെ ബൗൺസർ വിരലിൽ കൊള്ളുകയായിരുന്നു. വിരലിന് പൊട്ടലുണ്ടെന്ന് പിന്നീട് സ്‌കാനിങ്ങിൽ വ്യക്തമായി.

ഇതോടെ ഒരാഴ്ച താരത്തെ നിരീക്ഷിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു ടീം മാനേജ്മെന്റിന്റെ നിലപാട്.

ഐ.സി.സി ടൂർണമെന്റുകളിൽ മികച്ച റെക്കോഡുള്ള ധവാന് പരിക്കേറ്റത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്.

നേരത്തെ ഓസീസിനെതിരായ മത്സരത്തിൽ പരിക്കേറ്റിട്ടും ബാറ്റിങ് തുടർന്ന ധവാൻ 109 പന്തുകളിൽ നിന്ന് 117 റൺസെടുത്താണ് പുറത്തായത്.

പിന്നീട് ഫീൽഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം കളത്തിലിറങ്ങിയത്.

Advertisement